Quantcast

സിപിഐയിലെ ഒരുവിഭാഗം നേതാക്കള്‍ സിപിഎം വിരുദ്ധത സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടത്തുന്നുവെന്ന് സിപിഎം

MediaOne Logo

admin

  • Published:

    8 May 2018 9:46 PM GMT

മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ സിപിഐക്ക് ഇരട്ടത്താപ്പെന്നും സിപിഐ

സിപിഐക്കെതിരെ സിപിഎം. സിപിഐയിലെ ഒരുവിഭാഗം നേതാക്കള്‍ സിപിഎം വിരുദ്ധത സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടത്തുന്നുവെന്ന് വിമര്‍ശം. എല്ലാവരുടെയും പിന്തുണ ഇതിനില്ല. നേതാക്കള്‍ ഇത് മനസ്സിലാക്കി മാത്രമേ പ്രതികരിക്കാവൂവെന്നും സംസ്ഥാന കമ്മിറ്റിയില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ നിരന്തരം ആക്രമിക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. മൂന്നാറിലെ വന്‍കിട കയ്യേറ്റമൊഴിപ്പിക്കലില്‍ സിപിഐക്ക് ഇരട്ടത്താപ്പാണെന്ന് കോടിയേരി പറഞ്ഞു. ടാറ്റായുടെ ഭൂമി ഒഴിപ്പിക്കണമെന്ന് സിപിഎം മുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ബുദ്ധിമുട്ടാണെന്നാണ് കാനം പറഞ്ഞത്. കാനത്തിന്‍റെ ഈ പരാമര്‍ശമൊഴികെയുള്ളതെല്ലാം വാര്‍ത്തയായെന്നും സിപിഎം

TAGS :

Next Story