പോലീസ് തലപ്പത്ത് അഴിച്ചു പണി
പോലീസ് തലപ്പത്ത് അഴിച്ചു പണി
വിജിലൻസ് എഡിജിപിയായി അനിൽ കാന്തിനെയും സർക്കാർ നിയമിച്ചു
പൊലീസ് തലപ്പത്ത് അഴിച്ചുപണി. ടോമിന്‍ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എ ഡി ജി പി യാക്കി. അനില്‍കാന്തിനെ വിജിലന്‍സ് എഡിജിപിയായും നിയമിച്ചു കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
കോസ്റ്റല്‍ പൊലീസ് മേധാവി സ്ഥാനത്ത് നിന്നാണ് ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി മാറ്റം നല്‍കിയിരിക്കുന്നത്. ഈ പദവി വഹിച്ചിരുന്ന അനില്‍കാന്തിന് ഇതോടെ സ്ഥാനചലനം. വിജിലന്‍സ് ആന്റ് ആന്‍ഡി കറപ്ഷന്‍ ബ്യൂറോയില്‍ പുതിയ തസ്തിക സൃഷ്ടിച്ചാണ് അനില്‍കാന്തിന് നിയമനം നല്‍കിയത്. കോസ്റ്റല്‍ പൊലീസിന്റെ അധിക ചുമതല ഐ ജി പി വിജയന് നല്‍കി.
നിലവില്‍ എറണാകുളം റേഞ്ച് ഐ ജിയാണ് വിജയന്‍. പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷന്‍ ഡിഐജിയായിരുന്ന ഷെഫീന്‍ അഹമ്മദിനെ നേരത്തെ ഒഴിഞ്ഞുകിടക്കുകയായിരുന്ന ആംഡ് പൊലീസ് ബറ്റാലിയന്റെ മേധാവി സ്ഥാനത്ത് നിയമിച്ചു. കാളിരാജ് മഹേഷ്കുമാറിന് റയില്‍വെ സൂപ്രണ്ടായും മുഹമ്മദ് ഷബീറിന് ക്രൈം ബ്രാഞ്ച് എസ്പിയായുമായാണ് മാറ്റം
Adjust Story Font
16