Quantcast

പെമ്പിളൈ ഒരുമൈ സമരം അവസാനിപ്പിച്ചു

MediaOne Logo

Subin

  • Published:

    8 May 2018 8:24 PM GMT

പെമ്പിളൈ ഒരുമൈ സമരം അവസാനിപ്പിച്ചു
X

പെമ്പിളൈ ഒരുമൈ സമരം അവസാനിപ്പിച്ചു

ഇരുപതാം ദിനത്തിലാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.

മന്ത്രി എംഎം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ പൊന്പിളൈ ഒരുമൈ നടത്തിവന്നിരുന്ന സമരം താത്കാലികമായി നിര്‍ത്തി. തൊഴിലാളികള്‍ക്ക് ഒരേക്കര്‍ ഭൂമിയും എംഎം മണിയുടെ രാജിയും ആവശ്യപ്പെട്ട് ജൂലൈ 9 മുതല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് പൊന്പുളൈ ഒരുമൈ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ 20 ദിവസമായി എംഎം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ നടന്നുവന്ന സമരമാണ് തത്കാലത്തേക്ക് നിര്‍ത്തിയത്.

പൊമ്പുളൈ ഒരുമൈയുടെ സമരത്തിന് തോട്ടം തൊഴിലാളി മേഖലയില്‍ നിന്നും വേണ്ടത്ര ജനപിന്തുണ കിട്ടാത്തതും സമരം അധികദിവസം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തതുമാണ് സമരം നിര്‍ത്തി വെക്കാന്‍ കാരണം. ജൂലൈ 9മുതല്‍ പൊമ്പുളൈ ഒരുമൈ ആരംഭിക്കുന്ന സമരത്തിന് ആംആദ്മി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെയും വിവിധ സംഘടനകുളുടെയും പിന്തുണ ഉണ്ടായിരിക്കും.

സെക്രട്ടറിയേറ്റിന്‍റെമുന്നിലേക്ക് സമരം മാറ്റുന്നതിനെക്കുറിച്ചും പൊമ്പിളൈ ഒരുമെ പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ ഭൂസമര രംഗത്തുള്ള വിവിധ സംഘടനകളെകൂടി യോചിപ്പിച്ചാകും പുതിയ സമരം.

TAGS :

Next Story