Quantcast

എഎസ്‌ഐയുടെ ആത്മഹത്യയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ

MediaOne Logo

Subin

  • Published:

    8 May 2018 7:59 PM GMT

എഎസ്‌ഐയുടെ ആത്മഹത്യയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ
X

എഎസ്‌ഐയുടെ ആത്മഹത്യയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ

എഎസ്‌ഐയുടെ ആത്മഹത്യക്കു പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ പീഡനമാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. സംഭവത്തില്‍ ഉന്നത തല അന്വേഷണം ഉണ്ടായിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

കോഴിക്കോട് ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ തൂങ്ങിമരിച്ച സംഭവത്തില്‍ ഉന്നത തല അന്വേഷണമാവശ്യപ്പെട്ട് ഡി വൈ എഫ് ഐ രംഗത്തെത്തി. മരണത്തിനു കാരണക്കാരായവരെ ഉന്നത ഉദ്യോഗസ്ഥര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍ ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. വിഷയത്തില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് ഡി വൈ എഫ് ഐയുടെ തീരുമാനം.

ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ രാമകൃഷ്ണന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ് ഐ പ്രക്ഷോഭം ആരംഭിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍ ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്ച്ച് നടത്തി. സ്‌റ്റേഷന് മുമ്പില്‍ വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു.

എഎസ്‌ഐയുടെ ആത്മഹത്യക്കു പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ പീഡനമാണെന്ന് നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ഉന്നത തല അന്വേഷണം ഉണ്ടായിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

TAGS :

Next Story