Quantcast

യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറുടെ അറസ്റ്റ് കോടതി തടഞ്ഞു

MediaOne Logo

Sithara

  • Published:

    8 May 2018 4:37 AM GMT

യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറുടെ അറസ്റ്റ് കോടതി തടഞ്ഞു
X

യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറുടെ അറസ്റ്റ് കോടതി തടഞ്ഞു

രജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.

കൊച്ചിയില്‍‌ യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷഫീഖിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷെഫീക്കിനെതിരായ കേസെടുത്ത പൊലീസ് നടപടിയ‌െ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിട്ട് പൊലീസ് ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷഫീഖ് സമര്‍‌പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.

കൊച്ചിയില്‍ യുവതികളുടെ അക്രമണത്തിനിരയായ ഡ്രൈവർക്കെതിരെ സ്ത്രീ പീഡന വകുപ്പ് ചുമത്തിയതിനെയാണ് കോടതി വിമർശിച്ചത്. പൊലീസ് തെറ്റായാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. യുവതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഒരു യുവതി ഹണിട്രാപ്പ് കേസിൽ പ്രതിയാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്നാണ് ഷഫീഖിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കിയത്. ഷഫീഖിന്‍റെ ഹർജി ഹൈക്കോടതി ചൊവ്വാ‍ഴ്ച പരിഗണിക്കും.

ഈ മാസം 20നാണ് കൊച്ചി വൈറ്റിലയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ ഷഫീഖിനെ മൂന്ന് യുവതികള്‍ ചേര്‍ന്ന് ആക്രമിച്ചത്. അക്രമത്തില്‍ ഷഫീഖിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ ദൃശ്യങ്ങളടക്കം തെളിവുകളുണ്ടായിരുന്നെങ്കിലും മരട് പൊലീസ് യുവതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും പിന്നീട് ഷഫീഖിനെതിരെ കേസെടുക്കുകയുമായിരുന്നു.

TAGS :

Next Story