Quantcast

സോളാര്‍ കേസ്;അന്വേഷണ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി

MediaOne Logo

admin

  • Published:

    8 May 2018 1:05 PM GMT

അന്വേഷണ വിഷയങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് സൂചന.അന്വേഷണ സംഘത്തിലുള്ളവരുടെ യോഗം ഡിജിപി രാജേഷ് ദിവാന്‍ വിളിച്ച് ചേര്‍ക്കും

സോളാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലുള്ള ഐജി ദിനേന്ദ്ര കശ്യപിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയിലേക്ക് വിളിച്ച് വരുത്തി സംസാരിച്ചു. അന്വേഷണ വിഷയങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് സൂചന.അന്വേഷണ സംഘത്തിലുള്ളവരുടെ യോഗം ഡിജിപി രാജേഷ് ദിവാന്‍ വിളിച്ച് ചേര്‍ക്കും

സോളാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലുള്ള ഐജി ദിനേന്ദ്ര കശ്യപിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയിലേക്ക് വിളിച്ച് വരുത്തി സംസാരിച്ചു.അന്വേഷണ വിഷയങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് സൂചന.അന്വേഷണ സംഘത്തിലുള്ളവരുടെ യോഗം ഡിജിപി രാജേഷ് ദിവാന്‍ വിളിച്ച് ചേര്‍ക്കും

അന്വേഷണ തലവനായ ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍ കോഴിക്കോട് ആയതിനാലാണ് സംഘത്തിലെ രണ്ടാമനെ മുഖ്യമന്ത്രി വിളിച്ച് വരുത്തി സംസാരിച്ചത്.പഴുതകളടച്ചുള്ള അന്വേഷണം വേഗത്തില്‍ തീര്‍പ്പാക്കണമെന്ന നിര്‍ദ്ദേശം ദിനേന്ദ്രകശ്യപിന് മുഖ്യമന്ത്രി നല്‍കിയതായാണ് വിവരം.മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ വിവരങ്ങള്‍ കശ്യപ് ഡിജിപി രാജേഷ് ദിവാനെ അറിയിച്ചു.ഉടന്‍ അന്വേഷണ സംഘം യോഗം ചേരും.സംഘം വിപുലീകരിക്കണമെന്ന നിലപാട് ദിനേന്ദ്ര കശ്യപ് വഴി രാജേഷ് ദിവാന്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അഴിമതി ആരോപണങ്ങള്‍ സംഘത്തിലുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരും,പീഡന പരാതികള്‍ ക്രൈംബ്രാഞ്ച്,പോലീസ് ഉദ്യോഗസ്ഥരും അന്വേഷിക്കാനാണ് നിലവിലെ തീരുമാനം.സോളാര്‍ തട്ടിപ്പിലെ പരാതിക്കാരുടെയും പ്രതികളായ സരിത എസ് നായരുടെയും, ബിജു രാധാകൃഷ്ണന്റെയും മൊഴി രേഖപ്പെടുത്തുന്ന നടപടികളും ഉടനുണ്ടാകും.വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും കേസിന്റെ സങ്കീര്‍ണ്ണത മൂലം അന്വേഷണം നീളുമെന്ന് ഉറപ്പാണ്.

TAGS :

Next Story