Quantcast

ഓഖി ചുഴലിക്കാറ്റ്; മുന്നറിയിപ്പുണ്ടായിട്ടും മുന്‍കരുതലെടുത്തില്ലെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി

MediaOne Logo

Jaisy

  • Published:

    8 May 2018 10:06 PM GMT

ഓഖി ചുഴലിക്കാറ്റ്; മുന്നറിയിപ്പുണ്ടായിട്ടും മുന്‍കരുതലെടുത്തില്ലെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി
X

ഓഖി ചുഴലിക്കാറ്റ്; മുന്നറിയിപ്പുണ്ടായിട്ടും മുന്‍കരുതലെടുത്തില്ലെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി

ഇന്നലെ ഉച്ചയോടെയാണ് മുന്നറിയിപ്പ് ലഭിച്ചത്

ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും മുന്‍കരുതലെടുത്തില്ലെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ഉച്ചയോടെയാണ് മുന്നറിയിപ്പ് ലഭിച്ചത്. അതിന് ശേഷം അടിയന്തര നടപടികള്‍ സ്വീകരിച്ചു. കണ്ടെത്തിയ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ തൊഴിലാളികള്‍ ബോട്ടുപേക്ഷിച്ച് വരാന്‍ തയ്യാറാകുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. മറ്റ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി ഊര്‍ജ്ജിത ശ്രമം നടക്കുന്നുണ്ട്.

കോസ്റ്റ് ഗാര്‍ഡും നേവിയും സംയുക്തമായിട്ടാണ് തിരച്ചില്‍ നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ യാതൊരു അലംഭാവവുമില്ല. ജനങ്ങളുടെ ആശങ്ക സര്‍ക്കാര്‍ മനസിലാക്കുന്നതായും പിണറായി പറഞ്ഞു.കണ്‍ട്രോള്‍ റൂം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. നേവി, എയര്‍ഫോഴ്സ് വിഭാഗങ്ങളെല്ലാം രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍ നേരത്തെ സ്വീകരിച്ചിരുന്നു. കടലില്‍ നിന്നും തിരിച്ചുവരാത്തത് 185 മത്സ്യത്തൊഴിലാളികളാണ്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ടെന്നും കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

TAGS :

Next Story