Quantcast

ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റ് പദ്ധതി നടപ്പായില്ല

MediaOne Logo

Sithara

  • Published:

    8 May 2018 5:12 PM GMT

ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റ് പദ്ധതി നടപ്പായില്ല
X

ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റ് പദ്ധതി നടപ്പായില്ല

ജിഎസ്ടി നടപ്പായതോടെ സംസ്ഥാനത്തേക്കെത്തുന്ന ചരക്കുകളുടെ കണക്ക് സംബന്ധിച്ച് അവ്യക്തത തുടരുമ്പോഴും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍റഗ്രേറ്റഡ് ചെക്പോസ്റ്റ് പദ്ധതി ഇനിയും നടപ്പായില്ല.

ജിഎസ്ടി നടപ്പായതോടെ സംസ്ഥാനത്തേക്കെത്തുന്ന ചരക്കുകളുടെ കണക്ക് സംബന്ധിച്ച് അവ്യക്തത തുടരുമ്പോഴും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍റഗ്രേറ്റഡ് ചെക്പോസ്റ്റ് പദ്ധതി ഇനിയും നടപ്പായില്ല. വാണിജ്യ നികുതി ചെക്പോസ്റ്റുകള്‍ ഇല്ലാതായെങ്കിലും മോട്ടോര്‍ വാഹന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, എക്സൈസ് എന്നിവയുടെ ചെക്പോസ്റ്റുകള്‍ വെവ്വേറെയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനത്തെ പ്രമുഖ വാണിജ്യ നികുതി ചെക്പോസ്റ്റുകളുടെ കെട്ടിടവും സ്ഥലവും സംസ്ഥാന ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗത്തിന് ക്യാംപ് ചെയ്യാന്‍ ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. വാളയാര്‍ ഉള്‍പ്പടെയുള്ള അടച്ചുപൂട്ടിയ വാണിജ്യ നികുതി ചെക്പോസ്റ്റുകള്‍ ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇന്‍റലിജന്‍സ് വിഭാഗം റോഡില്‍ വാഹന പരിശോധന നടത്താനാണ് നിയുക്തരായിരിക്കുന്നതെന്നിരിക്കെ ഈ കെട്ടിടങ്ങള്‍ ക്യാംപ് ഓഫീസുകളാക്കുക അപ്രായോഗികമാണ്. 2011ലെ ബജറ്റ് പ്രസംഗത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് വ്യത്യസ്ത വകുപ്പുകളുടെ ചെക്പോസ്റ്റുകള്‍ ഏകോപിപ്പിച്ച് വാഹന - ചരക്ക് പരിശോധന കാര്യക്ഷമവും വേഗത്തിലുമാക്കുമെന്ന് പ്രഖ്യാപിച്ചത്. അമരവിള ചെക്പോസ്റ്റില്‍ ഇത് പ്രാവര്‍ത്തികമാക്കി സര്‍ക്കാര്‍ ഉത്തരവുമിറങ്ങി. എന്നാല്‍ ഒന്നും നടന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വാളയാര്‍ ഉള്‍പ്പടെയുള്ള പ്രമുഖ ചെക്പോസ്റ്റുകളില്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അടച്ചുപൂട്ടിയ വാണിജ്യനികുതി ചെക്പോസ്റ്റുകള്‍ ഭാവിയില്‍ ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റുകളാക്കി മാറ്റുകയാണെങ്കില്‍ കെട്ടിടവും സ്ഥലവും അതിനായി ഉപയോഗിക്കാമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു നടപടിയും ഇനിയുമാരംഭിച്ചിട്ടില്ല. വാഹന പരിശോധന കാര്യക്ഷമമല്ലാത്തതിനാല്‍, സംസ്ഥാനത്തേക്ക് സ്പിരിറ്റിന്റെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. മൂന്നാറില്‍ തേയിലത്തോട്ടങ്ങളില്‍ ഒളിപ്പിച്ച അയ്യായിരം ലിറ്റര്‍ സ്പിരിറ്റ് കഴിഞ്ഞ ഡിസംബറില്‍ പിടികൂടിയതൊഴിച്ചാല്‍ ചെക്പോസ്റ്റുകളിലോ റോഡുകളിലോ വാഹനങ്ങളില്‍ നിന്ന് സ്പിരിറ്റ് പിടികൂടിയ ഒരു സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

TAGS :

Next Story