Quantcast

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള ചെലവുകള്‍ രോഗികളെ വലയ്ക്കുന്നു

MediaOne Logo

Jaisy

  • Published:

    8 May 2018 6:05 AM GMT

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള ചെലവുകള്‍ രോഗികളെ വലയ്ക്കുന്നു
X

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള ചെലവുകള്‍ രോഗികളെ വലയ്ക്കുന്നു

ശസ്ത്രക്രിയക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ പരിമിതമായതിനാല്‍ ഭൂരിഭാഗം പേരും സ്വകാര്യ ആശുപത്രികളെയാണ് സമീപിക്കുന്നത്

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ജീവിതത്തില്‍ വലിയ നിയന്ത്രണങ്ങള്‍ വേണ്ടിവരും എന്ന പ്രചാരണം തെറ്റാണെന്ന് അനുഭവസ്ഥരും ഡോക്ടര്‍മാരും പറയുന്നു. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള ചെലവുകളാണ് രോഗികളെ വലക്കുന്നത്. ശസ്ത്രക്രിയക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ പരിമിതമായതിനാല്‍ ഭൂരിഭാഗം പേരും സ്വകാര്യ ആശുപത്രികളെയാണ് സമീപിക്കുന്നത്.

ഇത് തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി ഗോപിനാഥ്. എട്ട് വര്‍ഷം മുന്‍പ് വൃക്ക മാറ്റി വെച്ചതാണ്. ശസ്ത്രക്രിയ കഴിഞ്ഞ് നാല് മാസം പിന്നിടുമ്പോഴേക്കും ജോലിക്കിറങ്ങി. ഓരോ മാസവും മരുന്നിനായി ചെലവിടുന്നത് പതിനായിരം രൂപയിലധികമാണ്. സര്‍ക്കാര്‍ കണക്ക് പ്രകാരം 2012 മുതല്‍ ഏറ്റവുമധികം മാറ്റിവെക്കപ്പെട്ട അവയവം വൃക്കയാണ്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് സര്‍ക്കാര്‍ തലത്തില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സൌകര്യമുള്ളത്. അത് കൊണ്ട് തന്നെ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്.

വൃക്ക മാറ്റിവെച്ചാല്‍ ഭാരമേറിയ ജോലികള്‍ എടുക്കാന്‍ കഴിയില്ലെന്നതടക്കമുള്ള പ്രചാരണം തെറ്റാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. മരുന്നും ജീവിത രീതിയും ശരിയായ രീതിയില്‍ കൊണ്ടുപോയാല്‍ പ്രശ്നങ്ങളില്ല. സര്‍ക്കാര്‍ സഹായത്തിന്റ പരിധി ഉയര്‍ത്തണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം. മൂന്ന് ലക്ഷം രൂപ വരെയാണ് വൃക്ക മാറ്റി വെച്ചവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് സഹായമായി ലഭിക്കുക.

TAGS :

Next Story