ഹൈക്കോടതി ജഡ‍്ജിമാര്‍ക്കെതിരെ പരാതിയുമായി ജേക്കബ് തോമസ്
ഹൈക്കോടതി ജഡ‍്ജിമാര്‍ക്കെതിരെ പരാതിയുമായി ജേക്കബ് തോമസ്
അഴിമതിക്കെതിരെ പോരാടാനുള്ള വിജിലന്‍സിന്‍റെ നീക്കങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങളാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്...
ഹൈകോടതി ജഡ്ജിമാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഡിജിപി ജേക്കബ് തോമസ്. ജസ്റ്റിസുമാരായ പി ഉബൈദ്, എബ്രഹാം മാത്യു, ലോകായുക്ത പയസ് സി കുര്യാക്കോസ് എന്നിവര്‍ കേസുകള്‍ അട്ടിമറിക്കുന്നുവെന്നാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്‍കിയ പരാതിയില്‍ ജേക്കബ് തോമസ് പറയുന്നത്. അന്വേഷണം നടത്തിയാല്‍ തെളിവ് നല്‍കാമെന്നും ജേക്കബ് തോമസ് അറിയിച്ചിട്ടുണ്ട്.
പാറ്റൂര്‍, ബാര്‍ക്കോഴ കേസുകളിലെ കോടതി ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് കത്തയച്ചത്. അഴിമതിക്കെതിരെ ഇടപെടലുകള്‍ നടത്തിയതിന്‍റെ പേരില്‍ നിരന്തര പീഡനം ഏല്‍ക്കേണ്ടി വന്ന ഉദ്യോഗസ്ഥനാണ് താനെന്ന് ആമുഖമായി പറഞ്ഞിട്ടുണ്ട്. ചില ഉദ്യോഗസ്ഥരാണ് തനിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്നും അവരുടെ പേര് പറയുന്നില്ലെന്നും, അതാരാണന്ന് ഉന്നത ഏജന്‍സിയെ വെച്ച് അന്വേഷിച്ച് കണ്ടെത്തണമെന്നും ആവശ്യപ്പെടുന്നു.
പാറ്റൂര്‍ കേസിലെ ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജഡ്ജിമാരായ പി ഉബൈദിനേയും, എബ്രഹാം മാത്യുവിനേയും സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തുന്നത്. ലോകായുക്ത പയസ് സി കുര്യാക്കോസിനെതിരെയും ആരോപണമുണ്ട്. ഇവര്‍ ഇടപെട്ട് അട്ടിമറിച്ചുവെന്ന് സംശയിക്കുന്ന കേസുകളുടെ വിവരങ്ങളും പരാതിയില്‍ പങ്കുവെക്കുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങളെ ആരോപണമായി കാണരുതെന്നും എല്ലാം സത്യമാണന്നും ജേക്കബ് തോമസ് പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്. അന്വേഷണം നടന്നാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് തെളിവുകള്‍ നല്‍കാമെന്ന് പറഞ്ഞാണ് പരാതി അവസാനിപ്പിക്കുന്നത്.
ജേക്കബ് തോമസിനെതിരെ കൂടുതല്‍ നടപടികള്‍ എടുക്കുന്നതിന് മുന്നോടിയായി അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍റെ നേത്യത്വത്തില്‍ പ്രത്യേക സംഘത്തെ തീരുമാനിച്ചതിന് പിന്നാലെയാണ് ജേക്കബ് തോമസ് ജസ്റ്റിസുമാര്‍ക്കെതിരെ നേരിട്ടും, ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നേരിട്ടല്ലാതെയും രംഗത്ത് രംഗത്ത് വന്നിരിക്കുന്നത്.
Adjust Story Font
16