വടയമ്പാടിയും വയൽക്കിളികളും എൽഡിഎഫ് ഭരിക്കുന്ന സമയത്ത് ഉണ്ടായത് നാണക്കേടാണെന്ന് ആനി രാജ
വടയമ്പാടിയും വയൽക്കിളികളും എൽഡിഎഫ് ഭരിക്കുന്ന സമയത്ത് ഉണ്ടായത് നാണക്കേടാണെന്ന് ആനി രാജ
വടയമ്പാടിയിലെ വിവാദ ഭൂമിയില്‍ അംബേദ്ക്കര്‍ ദര്‍ശനോത്സവം നടത്താനുള്ള ശ്രമം പൊലീസ് തടയുന്നു
വടയമ്പാടിയിലെ വിവാദ ഭൂമിയില്‍ അംബേദ്ക്കര്‍ ജന്മദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന പരിപാടി പൊലീസ് തടഞ്ഞു. സിപിഐ നേതാവ് ആനിരാജയുടെ നേതൃത്വത്തിലെത്തിയ വടയമ്പാടി കോളനി സംരക്ഷണ സമിതി പ്രവര്‍ത്തകരെയാണ് പൊലീസ് തടഞ്ഞത്. വടയമ്പാടിയും വയല്‍ക്കിളികളും എല്‍ഡിഎഫ് സര്‍ക്കാരിന് നാണക്കേടാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ആനി രാജ പറഞ്ഞു.
വടയമ്പാടിയില വിവാദഭൂമിയില്‍ അംബദ്ക്കര്‍ ജന്മദിനത്തോടനുബന്ധിച്ചുളള പരിപടി ഉദ്ഘടാനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ആനിരാജ ഉള്‍പ്പെടെയുള സിപിഐ നേതാക്കള്‍ക്ക് മാത്രം ഉദ്ഘാടനത്തിനായി വിവാദ ഭൂമിയിലേക്ക് കയറാമെന്ന് പൊലീസും കുന്നത്ത്നാട് തഹസില്‍ദാറും നിലപാടെടുത്തു. പൊലീസ് നിലപാടില്‍ പ്രതിഷേധിച്ച് നടുറോഡില്‍ അംബേദ്കര്‍ പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ആനി രാജ പരിപാടി ഉദ്ഘാടനം ചെയ്തത്. ജില്ലാഭരണകൂടത്തെയും ആനിരാജ ശക്തമായി വിമര്‍ശിച്ചു. പൊലീസ് നിലപാടില്‍ പ്രതിഷേധിച്ച് അവര്‍ അംബേദ്ക്കര്‍ അനുസ്മരണപരിപാടി ബഹിഷ്ക്കരിച്ചു.
Adjust Story Font
16