Quantcast

തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 52000 പൊലീസുകാര്‍

MediaOne Logo

admin

  • Published:

    8 May 2018 11:37 AM GMT

തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 52000 പൊലീസുകാര്‍
X

തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 52000 പൊലീസുകാര്‍

120 കമ്പനി കേന്ദ്രസേനയെയാണ് വിന്യസിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസിനൊപ്പം എക്സൈസ്, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളിലെ രണ്ടായിരത്തോളം ജീവനക്കാരെയും 2027 ഹോം ഗാര്‍ഡുകളും സേവനത്തിനുണ്ടാകും. അക്രമം തടയാന്‍ സ്പെഷ്യല്‍ സ്ട്രൈക്കിങ് ഫോഴ്സിന്റെ സേവനം ഉപയോഗപ്പെടുത്തും.

നിയമസഭ തെരഞ്ഞെടുപ്പില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍. കേന്ദ്ര സേന ഉള്‍പ്പെടെ അമ്പത്തിരണ്ടായിരം പൊലീസുകാരാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഇത്രയധികം സേനയെ വിന്യസിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് സമാനാധാനപരവും സുഗമവുമാക്കാന്‍ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. 120 കമ്പനി കേന്ദ്രസേനയെയാണ് വിന്യസിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസിനൊപ്പം എക്സൈസ്, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളിലെ രണ്ടായിരത്തോളം ജീവനക്കാരെയും 2027 ഹോം ഗാര്‍ഡുകളും സേവനത്തിനുണ്ടാകും. അക്രമം തടയാന്‍ സ്പെഷ്യല്‍ സ്ട്രൈക്കിങ് ഫോഴ്സിന്റെ സേവനം ഉപയോഗപ്പെടുത്തും.

1233 പ്രശ്ന സാധ്യത ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 711 എണ്ണം ഗുരുതര പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളവയും.
വടക്കന്‍ ജില്ലകളിലാണ് പ്രശ്ന സാധ്യത ബൂത്തുകളേറെയും. ഇവിടങ്ങളില്‍ രാത്രികാല പട്രോളിങ്ങും കേന്ദ്ര സംസ്ഥാന സേനകളുടെ മാര്‍ച്ച് പാസ്റ്റും ശക്തമാക്കും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്‍കാലങ്ങളില്‍ അക്രമങ്ങളിലേര്‍പ്പെട്ടവരെ നിരീക്ഷിക്കാന്‍ ഷാഡോ പൊലീസിനെ ചുമതലപ്പെടുത്തി. മലയോര-അതിര്‍ത്തി ഗ്രാമങ്ങളിലെ 60 ഒറ്റപ്പെട്ട ബൂത്തുകള്‍ നക്സല്‍ ആക്രമണം നേരിടാന്‍ പരിശീലനം നേടിയ സിആര്‍പിഎഫ് ജവാന്മാരെ നിയോഗിക്കും. വോട്ടര്‍മാരെ മദ്യവും പണവും നല്‍കി സ്വാധീനിക്കുന്നത് തടയാന്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊലീസ് ആസ്ഥാനത്ത് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം തുറന്നു.

TAGS :

Next Story