Quantcast

കൊലപാതക രാഷ്ട്രീയത്തിനും വര്‍ഗീതയ്ക്കുമെതിരെ ജനം വോട്ട് ചെയ്യും: സുധീരന്‍

MediaOne Logo

admin

  • Published:

    8 May 2018 2:32 PM GMT

കൊലപാതക രാഷ്ട്രീയത്തിനും വര്‍ഗീതയ്ക്കുമെതിരെ ജനം വോട്ട് ചെയ്യും: സുധീരന്‍
X

കൊലപാതക രാഷ്ട്രീയത്തിനും വര്‍ഗീതയ്ക്കുമെതിരെ ജനം വോട്ട് ചെയ്യും: സുധീരന്‍

രാജ്യത്തെ വര്‍ഗീയ ഭ്രാന്താലയമാക്കാനുള്ള ബിജെപിയുടെ നീക്കം, കേരളത്തെ ചോരക്കളമാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം എന്നിവയ്ക്ക് ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.

രാജ്യത്തെ വര്‍ഗീയ ഭ്രാന്താലയമാക്കാനുള്ള ബിജെപിയുടെ നീക്കം, കേരളത്തെ ചോരക്കളമാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം എന്നിവയ്ക്ക് ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മതേതരത മൂല്യങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്കെതിരായ ശരിയായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ്. ഒപ്പം സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെയും ജനം തള്ളിക്കളയും. ഈ രണ്ട് ശക്തികളും കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിന് തടസ്സമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ കരുത്തോടെ കേരളത്തെ മാതൃകാ സംസ്ഥാനമാക്കി മാറ്റാനുള്ള യുഡിഎഫ് നയങ്ങള്‍ക്ക് ഒപ്പം കേരളം നില്‍ക്കും. നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയം നേടുമെന്നും വി എം സുധീരന്‍ പറഞ്ഞു.

TAGS :

Next Story