യുഡിഎഫ് സര്‍ക്കാറിന്റെ വിവാദ ഉത്തരവുകള്‍ മന്ത്രിസഭാ ഉപസമിതി പരിശോധിക്കും
യുഡിഎഫ് സര്‍ക്കാറിന്റെ വിവാദ ഉത്തരവുകള്‍ മന്ത്രിസഭാ ഉപസമിതി പരിശോധിക്കും
മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച ചേരും.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ വിവാദ ഉത്തരവുകള്‍ പരിശോധിക്കാനുള്ള ഉപസമിതിയോഗം തിങ്കളാഴ്ച ചേരുമെന്ന് കണ്‍വീനര്‍ എ കെ ബാലന്‍ അറിയിച്ചു. ഗതാഗത യോഗ്യമായ റോഡുകള്‍ക്കാണ് പ്രഥമ പരിഗണനയെന്ന് പൊതുമാരമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഉദ്യോഗസ്ഥരുമായും വകുപ്പ് മേധാവികളുമായും കൂടിക്കാഴ്ച നടത്താനാണ് ആദ്യ പ്രവര്‍ത്തി ദിനത്തില്‍ മിക്ക മന്ത്രിമാരും സമയം കണ്ടെത്തിയത്
രാവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം സെക്രട്ടറിയേറ്റിലെത്തിയത്. തുടര്‍ന്ന് ഓരോ മന്ത്രിമാരായി എത്തിതുടങ്ങി. വകുപ്പുകളെ കുറിച്ച് പഠിക്കാനും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനും ജീവനക്കാരെ പരിചയപ്പെടാനുമാണ് മന്ത്രിമാര്‍ ഇന്ന് ശ്രമിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ ജനുവരി 1 മുതലെടുത്ത തീരുമാനങ്ങള്‍ പരിശോധിക്കാനുള്ള ഉപസമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച ചേരുമെന്ന് എ കെ ബാലന്‍ പറഞ്ഞു
റോഡ് വികസനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഴിമതിയില്ലാതെ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി. റവന്യൂവകുപ്പിലെ നിജസ്ഥിതി പരിശോധിച്ചശേഷം സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മഴക്കാലരോഗങ്ങള്‍ തടയുന്നതിനുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും.
Adjust Story Font
16