റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ പിഎസ്‍സിയോട് ആവശ്യപ്പെടും
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ പിഎസ്‍സിയോട് ആവശ്യപ്പെടും
ജൂണ്‍ 30ന് കാലവധി അവസാനിക്കുന്ന പിഎസ്എസി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ പിഎസ്‍സിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ തീരുമാനിച്ചു.
ജൂണ്‍ 29ന് കാലാവധി കഴിയുന്ന എല്ലാ പിഎസ്‌സി ലിസ്റ്റുകളുടെയും കാലാവധി ആറ് മാസത്തേക്ക് നീട്ടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ശിപാര്‍ശ ചെയ്തു. മുന്നൂറോളം ലിസ്റ്റുകളാണ് ജൂണ്‍ 29ന് കാലാവധി കഴിയുന്നത്. 24ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനുളള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. എന്‍ മനോജ് കുമാര്‍, എം ആര്‍ ശ്രീലത, പി സന്തോഷ് കുമാര്‍ എന്നിവരെ ഹൈക്കോടതിയിലെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Next Story
Adjust Story Font
16