Quantcast

കേരളീയം റെയ്ഡ് അന്യായമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

MediaOne Logo

Alwyn

  • Published:

    9 May 2018 11:50 AM GMT

കേരളീയം റെയ്ഡ് അന്യായമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

കേരളീയം റെയ്ഡ് അന്യായമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തൃശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കേരളീയം മാസികയുടെ ഓഫീസില്‍ 2014 ഡിസംബര്‍ 23ന് പൊലീസ് നടത്തിയ റെയ്ഡ് അന്യായമായിരുന്നു എന്ന് മനുഷ്യാവകാശ കമ്മിഷന്‍ വിധിച്ചു

തൃശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കേരളീയം മാസികയുടെ ഓഫീസില്‍ 2014 ഡിസംബര്‍ 23ന് പൊലീസ് നടത്തിയ റെയ്ഡ് അന്യായമായിരുന്നു എന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിധിച്ചു. മാസികയുടെ ഓഫീസിലേക്ക് അര്‍‌ധരാത്രി കടന്നുവന്ന പൊലീസ് നടപടി തെറ്റായിരുന്നു എന്ന് കാണിച്ച് മാസികയുടെ പത്രാധിപരായ എസ്. ശരത് സമര്‍പ്പിച്ച ഹരജിയിലാണ് കമ്മീഷന്‍ വിധി പ്രഖ്യാപിച്ചത്. രാഷ്ട്രീയ - പാരിസ്ഥിതിക വിഷയങ്ങളെ കുറിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാസികയ്ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. ഇതേത്തുടര്‍ന്ന് മാസികയില്‍ ജോലി ചെയ്തിരിന്ന അജിലാല്‍, സന്തോഷ് കുമാര്‍ എന്നിവരോടൊപ്പം പരിസ്ഥിതിനാടക പ്രവര്‍ത്തകനുമായ വിശ്വനാഥന്‍ ആലത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡിനെ തുടര്‍ന്ന് നല്‍കിയ പരാതി തീര്‍പ്പാക്കിക്കൊണ്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനുള്ള പൊലീസിന്റെ ഭരണഘടനാപരമായ ബാധ്യതയെക്കുറിച്ച് കമ്മീഷന്‍ സൂചിപ്പിച്ചു. പാതിരാത്രിയില്‍ അറസ്റ്റ് നടപടിയുണ്ടായതും മനുഷ്യാവകാശങ്ങള്‍ക്ക് തടസം സൃഷ്ടിച്ചതും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിധിയില്‍ പറയുന്നു. നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെയും കസ്റ്റഡിയിലെടുക്കാന്‍ ഈ റെയ്ഡ് വഴി സാധിച്ചിട്ടില്ല. നിരോധിത പ്രസിദ്ധീകരണങ്ങളോ സ്‌ഫോടക വസ്തുക്കളോ കണ്ടെടുത്തിട്ടുമില്ല. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യവും തുല്യതയും നിയമാനുസരണം പ്രവര്‍ത്തിക്കുന്ന എല്ലാ മാധ്യമങ്ങള്‍ക്കും ഉറപ്പാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

TAGS :

Next Story