Quantcast

ദേവസ്വം ബോര്‍ഡ് യോഗത്തില്‍ മുഖ്യമന്ത്രിയും പ്രസിഡന്റും തമ്മില്‍ വാക്കു തര്‍ക്കം

MediaOne Logo

Jaisy

  • Published:

    9 May 2018 3:00 PM GMT

ദേവസ്വം ബോര്‍ഡ്  യോഗത്തില്‍ മുഖ്യമന്ത്രിയും പ്രസിഡന്റും തമ്മില്‍ വാക്കു തര്‍ക്കം
X

ദേവസ്വം ബോര്‍ഡ് യോഗത്തില്‍ മുഖ്യമന്ത്രിയും പ്രസിഡന്റും തമ്മില്‍ വാക്കു തര്‍ക്കം

പണം ഈടാക്കി പ്രത്യേക പാസ് ഏര്‍‌പ്പെടുത്തുന്നതിനെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ യോഗത്തില്‍ എതിര്‍ത്തു

ശബരിമല അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും തമ്മില്‍ വാക്കേറ്റം. ശബരിമലയിലെ വിഐപി ദര്‍ശന സൗകര്യം അവസാനിപ്പിച്ച് തിരുപ്പതി മാതൃകയില്‍ പാസ് ഏര്‍പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രയാര്‍ ഇതിനെ എതിര്‍ത്തതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

ശബരിമല സന്നിധാനത്ത് വിഐപി ദര്‍ശന സൗകര്യം അവസാനിപ്പിച്ച് തിരുപ്പതി മാതൃകയില്‍ പണമീടാക്കി പാസ് നല്‍കി ദര്‍ശനത്തിന് അവസരം നല്‍കുന്ന സംവിധാനം ഒരുക്കുന്നതിനുള്ള നിര്‍ദേശമാണ് മുഖ്യമന്ത്രി യോഗത്തില്‍ ഉന്നയിച്ചത്. ശബരിമല വികസന ഫണ്ട് എന്ന പേരില്‍ ഭക്തരില്‍ നിന്ന് പ്രത്യേക ധനസമാഹരണത്തിനും ശ്രമം നടത്താമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തുടര്‍ന്ന് സംസാരിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇതിനെ രൂക്ഷമായി എതിര്‍ത്തു. ഇതോടെ പ്രയാറിന്റെ രാഷ്ട്രീയമാണ് ഇതിലൂടെ പുറത്ത് വരുന്നതെന്ന് മുഖ്യമന്ത്രിയും മറുപടി പറഞ്ഞു.

തുടര്‍ന്ന് അവലോകന യോഗത്തിന്റെ അവസാനം മറുപടി പ്രസംഗം നടത്തിയ മുഖ്യമന്ത്രി പ്രയാര്‍ പരുക്കനായി സംസാരിച്ചാല്‍ അതിനേക്കാള്‍ പരുക്കനായി സംസാരിക്കാന്‍ തനിക്കറിയാമെന്നും ശബരിമലയുടെ നന്മ ലക്ഷ്യമിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് താന്‍ മുന്നോട്ട് വെച്ചതെന്നും പറഞ്ഞു. അനാവശ്യ വിഷയങ്ങളുയര്‍ത്തി സര്‍ക്കാര്‍ ഇടപെടലുകളെ തടയാനുളള ശ്രമം ചെറുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story