പിണറായിയും വെള്ളാപ്പള്ളിയും ഒരേ വേദിയില്‍ എത്തുന്നു
പിണറായിയും വെള്ളാപ്പള്ളിയും ഒരേ വേദിയില്‍ എത്തുന്നു
നാളെ നടക്കുന്ന പുനലൂര്‍ എസ് എന്‍ കോളജ് വാര്‍ഷാകാഘോഷ പരാപാടിയിലാണ് ഇരുവരും വേദി പങ്കിടുക
മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ വേദിയില്‍ എത്തുന്നു. നാളെ നടക്കുന്ന പുനലൂര്‍ എസ് എന്‍ കോളജ് വാര്‍ഷാകാഘോഷ പരാപാടിയിലാണ് ഇരുവരും വേദി പങ്കിടുക. മാസങ്ങളായി ഇരു നേതാക്കളും തമ്മില്‍ തുടരുന്ന ശത്രുതയുടെ മഞ്ഞുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്എന്‍ഡിപി യോഗത്തിന്റെ പരിപാടില്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത വന്നതോടെയാണ് പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനും തമ്മിലുള്ള വാക്ക് പോര് രൂക്ഷമായത്. ബിഡിജെഎസിന്റെ രൂപീകരണം കൂടിയായതോടെ നേതാക്കള്‍ തമ്മിലുളള വാക്ക് പോര് തുറന്ന യുദ്ധത്തിലേക്ക നീങ്ങിയിരുന്നു. മൈക്രോഫിനാന്‍സിന്റെ പേരില്‍ വെളളാപ്പള്ളിയെ ആക്രമിക്കുന്നതിന്റെ ചുക്കാന്‍ വിഎസ് ഏറ്റെടുത്തതോടെ പിണറായിയോടുള്ള നിലപാടില്‍ എസ്എന്‍ഡിപി യോഗം മാറ്റം വരുത്തിതുടങ്ങി. കളളപ്പണക്കാരനെന്ന് പറഞ്ഞ് പിണറായി അപ്പോഴും വെളളാപ്പള്ളിക്കെതിരെ ആരോപണങ്ങള്‍ തുടര്‍ന്നിരുന്നു. മുഖ്യമന്ത്രി പദത്തിലേക്ക് പിണറായി വിജയന്‍ എത്തിയതോടെ അദ്ദേഹത്തെ പുകഴ്ത്തുന്ന സമീപനാമായി വെളളാപ്പള്ളിയുടേത് . മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ യോഗം നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടരവെയാണ് വെള്ളാപ്പളളി നടേശനും മുഖ്യമന്ത്രി പിണറായി വിജയനും നാളെ ഒരേ വേദിയിലെത്തുന്നത്. നാളെ ഉച്ചക്ക് രണ്ട് മണിക്കാണ് പുനലൂര്‍ എസ്എന്‍ കോളജ് വാര്‍ഷികാഘോഷ പരിപാടി. പരിപാടിക്ക് മുന്‍പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കും എസ്എന്‍ഡിപി നേതാക്കള്‍ ശ്രമിക്കുന്നുണ്ട്.
Adjust Story Font
16