കറുകുറ്റി ട്രെയിന്‍ അപകടം: ഉന്നതതല അന്വേഷണ സംഘം മൊഴിയെടുക്കുന്നു
കറുകുറ്റി ട്രെയിന്‍ അപകടം: ഉന്നതതല അന്വേഷണ സംഘം മൊഴിയെടുക്കുന്നു
റെയില്‍വേ ചീഫ് സേഫ്റ്റി ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഉദ്യോഗസ്ഥരില്‍ നിന്നും
എറണാകുളത്തെ കറുകുറ്റി ട്രെയിനപകടത്തെക്കുറിച്ചുള്ള ഉന്നതതല അന്വേഷണത്തിന്റെ ഭാഗമായി നാലംഗ സംഘം റെയില്‍വെ ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കുന്നത് തുടരുകയാണ്. എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനിലെ ഏരിയ മാനേജരുടെ ഓഫീസില്‍ രാവിലെ തുടങ്ങിയ മൊഴിയെടുപ്പ് രാത്രി വൈകിയും തുടരും.
ദക്ഷിണ റെയില്‍വെ ചീഫ് സേഫ്റ്റി ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കുന്നത്. ചീഫ് ട്രാക്ക് എന്‍ഞ്ചിനീയര്‍, ചീഫ് ഇലക്ട്രിക്കല്‍ ലോക്കല്‍ എന്‍ജിനീയര്‍, ചീഫ് റോളിങ് സ്‌റ്റോക് എഞ്ചിനീയര്‍ തുടങ്ങിയ ഉദ്യോഗസ്ഥരാണ് മൊഴിയെടുക്കുന്നത്.
ദൃക്‌സാക്ഷികള്‍ക്കും പൊതു ജനങ്ങള്‍ക്കും മൊഴി നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും ആരും മൊഴി നല്‍കാന്‍ എത്തിയില്ല. മുപ്പത്തിനാലോളം പേരില്‍ നിന്നാണ് മൊഴി എടുക്കുക. മൊഴിയുടെ അടിസ്ഥാനത്തിലാവും അന്വേഷണത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കുക. ഇതിന്റെ ഭാഗമായി നാളെ അന്വേഷണ സംഘം വീണ്ടും സംഭവസ്ഥലം സന്ദര്‍ശിച്ചേക്കും. അപകടവുമായി നിലവില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആള്‍ ഇന്ത്യാ റെയില്‍വെ എന്‍ജിനിയേഴ്‌സ് ഫെഡറേഷനും മൊഴി നല്‍കും.
അതേ സമയം ട്രെയിനിന്റെ വേഗത 30 കിലോമീറ്ററായി കുറക്കണമെന്ന് ഡിവിഷന്‍ മാനേജര്‍മാര്‍ ഓരോ സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
Adjust Story Font
16