Quantcast

വിഎസിന് നിയമസഭയില്‍ മുറി അനുവദിച്ചു

MediaOne Logo

Subin

  • Published:

    9 May 2018 5:51 AM GMT

വിഎസിന് നിയമസഭയില്‍ മുറി അനുവദിച്ചു
X

വിഎസിന് നിയമസഭയില്‍ മുറി അനുവദിച്ചു

സ്പീക്കര്‍ ഇക്കാര്യം വിഎസിനെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഎസ് രാവിലെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

വി എസ് അച്യുതാനന്ദന് നിയമസഭയില്‍ മുറി അനുവദിച്ചു. കാബിനറ്റ് റാങ്കുണ്ടായിട്ടും തനിക്ക് നിയമസഭയില്‍ പ്രത്യേക മുറി അനുവദിക്കാത്ത കാര്യം ചൂണ്ടിക്കാണിച്ച് ഇന്ന് രാവിലെ വി എസ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ ഇടപെടല്‍.

നിയമസഭയിലെ മൂന്നാം നിലയിലാണ് വിഎസ് അച്യുതാനന്ദന് മുറി അനുവദിച്ചത്. കാബിനറ്റ് റാങ്കുള്ള തനിക്ക് പ്രത്യേക മുറിയോ സൌകര്യങ്ങളോ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഇന്ന് രാവിലെയാണ് വിഎസ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. നിലവില്‍ മന്ത്രിമാരെ കൂടാതെ ഓരോ പാര്‍ട്ടിയുടെയും വിപ്പുമാര്‍ക്ക് നിയമസഭയില്‍ മുറിയുണ്ട്.

മുതിര്‍ന്ന പൗരനെന്ന പരിഗണന പോലും തനിക്ക് ലഭിക്കുന്നില്ല. സഭയില്‍ തനിക്ക് വിശ്രമിക്കാന്‍ സ്ഥമില്ലെന്ന കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും വിഎസ് കത്തില്‍ അറിയിച്ചു. നിയമസഭയില്‍ മുറിയില്ലാത്തതിനാല്‍ വിശ്രമിക്കാനായി വിഎസ് സ്വന്തം വസതിയിലേക്കാണ് പോകുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ ഇടപെടല്‍. മുറി അനുവദിച്ച കാര്യം സ്പീക്കര്‍ വിഎസിനെ നേരിട്ട് അറിയിച്ചു.

TAGS :

Next Story