Quantcast

തൊഴിലാളികളും കരാറുകാരും തമ്മില്‍ തര്‍ക്കം; ബേപ്പൂര്‍ തുറമുഖത്തെ ചരക്കുനീക്കം തടസ്സപ്പെട്ടു

MediaOne Logo

Khasida

  • Published:

    9 May 2018 9:59 AM GMT

തൊഴിലാളികളും കരാറുകാരും തമ്മില്‍ തര്‍ക്കം; ബേപ്പൂര്‍ തുറമുഖത്തെ ചരക്കുനീക്കം തടസ്സപ്പെട്ടു
X

തൊഴിലാളികളും കരാറുകാരും തമ്മില്‍ തര്‍ക്കം; ബേപ്പൂര്‍ തുറമുഖത്തെ ചരക്കുനീക്കം തടസ്സപ്പെട്ടു

കൂലിവര്‍ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍

തൊഴിലാളികളും കരാറുകാരും തമ്മിലുള്ള കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്ത് നിന്നുള്ള ചരക്കുനീക്കം നിലച്ചു. ജില്ലാ ലേബര്‍ ഓഫീസറുമായി ഇരുവിഭാഗവും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ജില്ലാ കളക്ടറുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തും

ബേപ്പൂര്‍ തുറമുഖത്ത് രണ്ടു വര്‍ഷത്തിലൊരിക്കലാണ് തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്നത്. 2014 സെപ്തംബറിലാണ് ഒടുവില്‍ കൂലി വര്‍ധിപ്പിച്ചത്. ഇതിന്റെ കാലാവധി ഈ മാസം അവസാനിരിക്കെയാണ് കൂലി വര്‍ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്തെത്തിയത്എന്നാല്‍ കൂലി വര്‍ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കരാറുകാര്‍
മറ്റു തുറമുഖങ്ങളേക്കാള്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ കൂലി കിട്ടുന്നത് ബേപ്പൂരില്‍ നിന്നാണെന്നാണ് കരാറുകാരുടെ ആരോപണം

നിലവില്‍ കിട്ടുന്ന കൂലിയോടൊപ്പം അറുപത് ശതമാനം വര്‍ധനവാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബേപ്പൂര്‍- ലക്ഷദ്വീപ് മണ്‍സൂണ്‍കാല ചരക്ക്നീക്കനിരോധനം ഈ മാസം 15ന് അവസാനിച്ചിട്ടും തര്‍ക്കത്തെ തുടര്‍ന്ന് ചരക്ക് നീക്കം ഇതുവരെ ആരംഭിച്ചിട്ടില്ല.

നേരത്തെ പോര്‍ട്ട് ഓഫീസറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കം കരാറുകാരുടെ നിര്‍ദേശപ്രകാരം നിര്‍ത്തിവെക്കുകയായിരുന്നു

TAGS :

Next Story