കാട്ടാനക്കൂട്ടത്തെ രണ്ട് മാസമായി നാടുകടത്താനാകാതെ വനംവകുപ്പ്
കാട്ടാനക്കൂട്ടത്തെ രണ്ട് മാസമായി നാടുകടത്താനാകാതെ വനംവകുപ്പ്
ഇവയെ നാടുകടത്താന്‍ 10 ദിവസം നീളുന്ന തീവ്രയത്‌നത്തിന് തയ്യാറെടുക്കുകയാണ് വനം വകുപ്പ്
പാലക്കാട് മണ്ണാര്‍ക്കാടില്‍ കാടിറങ്ങി വന്ന കാട്ടാനക്കൂട്ടത്തെ തുരത്താനായില്ല. രണ്ടുമാസമായി മണ്ണാര്‍ക്കാടിന്റെ വിവിധ മേഖലകളില്‍ നാശം വിതക്കുകയാണ് കട്ടാനക്കൂട്ടം. ഇവയെ നാടുകടത്താന്‍ 10 ദിവസം നീളുന്ന തീവ്രയത്‌നത്തിന് തയ്യാറെടുക്കുകയാണ് വനം വകുപ്പ്
രണ്ട് ആനക്കുട്ടികള്‍ ഉള്‍പ്പെടെ ആറ് ആനകളാണ് മണ്ണാര്‍ക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതക്കുന്നത്. രണ്ടുമാസം മുമ്പ് ആനയുടെ ചവിട്ടേറ്റ് യുവതി മരിച്ചിരുന്നു. രണ്ടുമാസത്തിനിടെ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ ആനകള്‍ നശിപ്പിച്ചു. ദേശീയപാതയില്‍ വരെ ആനക്കൂട്ടമെത്തി.
ആനക്കൂട്ടത്തെ തുരത്തണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധമുള്‍പ്പെടെയുള്ള നിരവധി സമരങ്ങളാണ് മണ്ണാര്‍ക്കാട് നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വനം വകുപ്പിന്റെ വിദഗ്ധ സംഘങ്ങളെത്തി കിണഞ്ഞു പരിശ്രമിച്ചിട്ടും ആനക്കൂട്ടം കാടുകയറാതെ നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് നാട്ടുകാരെ കൂടി ഉള്‍പ്പെടുത്തി പത്തുദിവസത്തെ തീവ്രയത്‌നത്തിന് വനം വകുപ്പ് തയ്യാറെടുക്കുന്നത്. ആനശല്യം തടയാന്‍ ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ലെന്ന പരാതി വനം വകുപ്പിനുണ്ട്.
Adjust Story Font
16