വീട്ടുമുറ്റത്ത് 80 തരം പച്ചക്കറികളൊരുക്കി ആറാംക്ലാസുകാരി ശ്രദ്ധ
വീട്ടുമുറ്റത്ത് 80 തരം പച്ചക്കറികളൊരുക്കി ആറാംക്ലാസുകാരി ശ്രദ്ധ
നവംബര്‍ മൂന്നിന് സംസ്ഥാന തല കുട്ടികര്‍ഷകയ്ക്കുള്ള അവാര്‍ഡായി പ്രശസ്തിപത്രവും 25000 രൂപയും തൊടുപുഴയില്‍ നടക്കുന്ന ചടങ്ങില്‍ ശ്രദ്ധയ്ക്കു ലഭിക്കും.
ഇടുക്കി കിളിയര്‍കണ്ടം ഹോളിഫാമിലി സ്‌കൂളിലെ ആറാം കളാസ്സുകാരി ശ്രദ്ധ മരിയാസജിക്ക് പഠനത്തോടൊപ്പം കൃഷിയിലുമുണ്ട് ശ്രദ്ധ. പത്ത് സെന്റുള്ള വീട്ടു മുറ്റത്ത് വളരുന്നത് 80 തരത്തിലുള്ള പച്ചക്കറികള്‍. ഒടുവില്‍ ഈ കുട്ടികര്‍ഷകയെതേടി സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കുട്ടി കര്‍ഷകകയ്ക്കുള്ള അംഗീകാരവും എത്തി.
രണ്ടാം കളാസ്സില്‍ പഠിക്കുന്നോഴാണ് ശ്രദ്ധ പച്ചക്കറികൃഷിയിലേക്ക് ശ്രദ്ധിച്ചു തുടങ്ങിയത്. പ്രോത്സാഹനവുമായി രക്ഷാകര്‍ക്കാക്കളും കൂടിയതോടെ വീട്ടുമുറ്റത്ത് വെണ്ടയ്ക്ക, പാവയ്ക്ക, തക്കാളി, പെരുംജീരകം, ഉലുവ ചൈനീസ് ക്യാബേജ്, വിവിധ ഇനം മുളകുകള്‍, ഉള്ളി, പടവാങ്ങ, ബ്രോക്കോളി, കോളിഫഌര്‍ തുടങ്ങി 80 ല്‍ പരം പച്ചക്കറികളുമായി കൃഷിയിടം വളര്‍ന്നു. ജൈവകൃഷിയാണിവിടെ പ്രയോഗിക്കുന്നത് പാഠപുസ്തകങ്ങില്‍ കാണുന്ന പുകയില കഷായവും, കാന്താരി ലായനിയുമൊക്കെയാണ് പ്രധാന കീടനാശിനികള്‍.
ക്യഷിയോടൊപ്പം വിവിധ ചെടികളടങ്ങിയ ഒരു പൂന്തോട്ടവും ഈ കുട്ടികര്‍ഷക പരിപാലിക്കുന്നു. പഠനത്തിലും മിടുക്കിയായ ശ്രദ്ധ മരിയ സജി പച്ചക്കറികള്‍ വീട്ടിലെ ആവശ്യങ്ങള്‍ക്ക് എടുത്തതിനു ശേഷം അയല്‍ വാസികള്‍ക്കും സുഹൃത്തുകള്‍ക്കും നല്‍കുകയാണ് പതിവ്. നവംബര്‍ മൂന്നിന് സംസ്ഥാന തല കുട്ടികര്‍ഷകയ്ക്കുള്ള അവാര്‍ഡായി പ്രശസ്തിപത്രവും 25000 രൂപയും തൊടുപുഴയില്‍ നടക്കുന്ന ചടങ്ങില്‍ ശ്രദ്ധയ്ക്കു ലഭിക്കും.
Adjust Story Font
16