Quantcast

പാലിയേക്കരയിലെ സമാന്തര റോഡ് അടച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി

MediaOne Logo

Ubaid

  • Published:

    9 May 2018 6:06 PM GMT

പാലിയേക്കരയിലെ സമാന്തര റോഡ് അടച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി
X

പാലിയേക്കരയിലെ സമാന്തര റോഡ് അടച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി

റോഡുകിലെ ടോള്‍ പിരിവ് അവസാനിപ്പിച്ച് കേരളത്തെ ടോള്‍ രഹിത സംസ്ഥാനമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റ ശ്രമം

ത്യശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്തുന്നതിന് തടസ്സമില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു.ടോള്‍ ഫ്രീ സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പൊതുമരമാത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പാലിയേക്കര ടോള്‍ പിരിവില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

റോഡുകിലെ ടോള്‍ പിരിവ് അവസാനിപ്പിച്ച് കേരളത്തെ ടോള്‍ രഹിത സംസ്ഥാനമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റ ശ്രമം.ഇതിനായുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി ജി സുധാകരന്‍ വ്യക്തമാക്കി.പാലിയേക്കരയിലെ സമാന്തര റോഡ് അടച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടും.അടച്ച റോഡ് പഞ്ചായത്ത് തുറന്നുകൊടുക്കുകയും,ഹൈക്കോടതിയില്‍ കേസ് നല്‍കുകയും ചെയ്യണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ത്യശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താന്‍ തടസ്സമൊന്നുമില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.മത്സര കന്പം നടത്തുന്നതിനാണ് തടസ്സമുള്ളത്.

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ 15647 മെറിറ്റ് സീറ്റ് ഒഴിഞ്ഢ് കിടക്കുന്നതായി വിദ്യഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയെ രേഖാമൂലം അറിയിച്ചു.

TAGS :

Next Story