നോട്ട് അസാധുവാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് ഗുരുതര പ്രതിസന്ധി
നോട്ട് അസാധുവാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് ഗുരുതര പ്രതിസന്ധി
സാമ്പത്തിക മേഖലയിലെ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് സാവകാശം നല്‍കി ചെയ്യേണ്ട കാര്യമായിരുന്നുവെന്നും തോമസ് ഐസക്
500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ പിന്‍വലിക്കാനുളള കേന്ദ്രതീരുമാനം സംസ്ഥാനത്തും പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനം കരുതലോടെ നീങ്ങുമെന്നും ധനമന്ത്രി തോമസ് ഐസക്
നിയമസഭയില്‍ പറഞ്ഞു. ട്രഷറി പ്രവര്‍ത്തനം അടക്കം സുഗമമാക്കുന്നതിന് ധനവകുപ്പ് സെക്രട്ടറി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു നിര്‍ദേശവും നല്‍കാതെയുളള കേന്ദ്രതീരുമാനമാണ് ഇരുട്ടടിയായി മാറിയത്. ബാങ്കുകളുടെയും എടിഎമ്മുകളുടെയും പ്രവര്‍ത്തനം ഇന്ന് ഇല്ലാത്തത് സാധാരണക്കാര്‍ക്കും തിരിച്ചടിയായി. ഗ്രാമപ്രദേശങ്ങളില്‍ പണം വഴിയാണ് ഇടപാടുകള്‍ മുഴുവന്‍. അതുകൊണ്ടു തന്നെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വഴി ഇടപാട് നടത്താമെന്ന വാഗ്ദാനം ഗ്രാമീണ മേഖലകളില്‍ പ്രായോഗികവുമല്ല. സംസ്ഥാന സർക്കാരിന്റെ പണമിടപാടുകളെയും തീരുമാനം പ്രതികൂലമായി ബാധിക്കും.
നാളെ മുതല്‍ കൈയിലുള്ള 500ത്തിന്റെയും 1000ത്തിന്റെയും കറന്‍സി നോട്ടുകള്‍ ബാങ്കുകളിലും പോസ്റ്റ് ഓഫീസിലും നല്‍കി മാറ്റിയെടുക്കാമെന്നുളള പ്രഖ്യാപനം എത്രത്തോളം പ്രായോഗികമാകുമെന്ന് വ്യക്തമല്ല. നിലവിലെ സാഹചര്യത്തില്‍ ബാങ്കുകളില്‍ എത്രത്തോളം സൗകര്യമുണ്ടെന്ന കാര്യത്തില്‍ വ്യക്തമായ രൂപമില്ല. മാത്രമല്ല, 100 രൂപ കറന്‍സി നോട്ടുകള്‍ ബാങ്കുകളില്‍ എത്രത്തോളം സ്റ്റോക്കുണ്ടാകുമെന്നും ഉറപ്പുമില്ല. വിദേശത്ത് നിന്ന് എക്സ്ചേഞ്ച് സര്‍വീസുകള്‍ വഴി നാട്ടിലേക്ക് പണമയച്ചവര്‍ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനാകാത്ത സ്ഥിതിയിലാണ്. വിവാഹാവശ്യത്തിനും മറ്റുമായി രേഖകളില്‍ കുറഞ്ഞ നിരക്ക് കാട്ടി വസ്തു ഇടപാട് നടത്തിയവരുടെ സ്ഥിതിയും സമാനമാണ്.
Adjust Story Font
16