അസാധുവാക്കിയ നോട്ടിന് പകരം പുത്തന്‍ നോട്ട്; കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തെ പൊലീസ് പിടികൂടി
അസാധുവാക്കിയ നോട്ടിന് പകരം പുത്തന്‍ നോട്ട്; കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തെ പൊലീസ് പിടികൂടി
സംഘത്തിന് ഇത്രയും വലിയ തുകയുടെ 2,000 രൂപ നോട്ടുകള്‍ എങ്ങനെ ലഭിച്ചു എന്ന കാര്യത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അസാധുവാക്കിയ നോട്ടിന് പകരം പുത്തന്‍ നോട്ട് നല്‍കി കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തെ പൊലീസ് പിടികൂടി. അസാധുവാക്കിയ 10 ലക്ഷം രൂപയ്ക്ക് പകരം പുത്തന്‍ 2,000 രൂപയുടെ ഏഴ് ലക്ഷം രൂപ നല്‍കുന്ന സംഘത്തെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
നീലേശ്വരം നെടുങ്കണ്ടയിലെ ഹാരിസ് സഹോദങ്ങളായ നിസാര്‍, നൗഷാദ്, ചിറമ്മലിലെ സി.എച്ച് സിദ്ദീഖ്, ഇടനിലക്കാരന്‍ പാലക്കുന്നിലെ ഷഫീഖ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സി.ഐ അബ്ദുറഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് ടീമാണ് സംഘത്തെ പിടികൂടിയത്. സംഘത്തില്‍ നിന്നും പുതിയ 2000 രൂപയുടെ 4.80 ലക്ഷം രൂപ പിടിച്ചെടുത്തു. സംഘം സഞ്ചരിച്ച എര്‍ടിക കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാള്‍ക്ക് 2,000 രൂപ മാത്രമാണ് ബാങ്കുകളില്‍ നിന്നും മാറ്റിയെടുക്കാന്‍ കഴിയുന്നത്. ഈ സംഘത്തിന് ഇത്രയും വലിയ തുകയുടെ 2,000 രൂപ നോട്ടുകള്‍ എങ്ങനെ ലഭിച്ചു എന്ന കാര്യത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16