മാവോയിസ്റ്റ് വേട്ടയില് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു
തിങ്കളാഴ്ച വരെ മൃതദേഹങ്ങള് മെഡിക്കല് കോളജ് മോര്ച്ചറിയില് സൂക്ഷിക്കാനാണ് തീരുമാനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് വരെ മൃതദേഹം സംസ്കരിക്കരുതെന്ന കുപ്പുദേവരാജിന്റെ ബന്ധുക്കളുടെ .....
നിലന്പൂരില്‍ മാവോയിസ്റ്റ് വേട്ടയില് കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മോര്‌ട്ടം ചെയ്തു. തിങ്കളാഴ്ച വരെ മൃതദേഹങ്ങള് മെഡിക്കല് കോളജ് മോര്ച്ചറിയില് സൂക്ഷിക്കാനാണ് തീരുമാനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് വരെ മൃതദേഹം സംസ്കരിക്കരുതെന്ന കുപ്പുദേവരാജിന്റെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്ന്നാണിത്. മാവോയിസ്റ്റ് വേട്ടയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതകളുണ്ടെന്നാരോപിച്ച് മോര്‍ച്ചറിക്കുമുന്‍പില്‍ പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
രാവിലെ പത്തരയോടെയാണ് കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില് നടന്ന പോസ്റ്റമോര്ട്ടം മൂന്നരയോടെ പൂര്‍ത്തിയായി. കുപ്പുദേവരാജിന്റെ മൃതദേഹം ഏറ്റുവാങ്ങാന് ബന്ധുക്കള് എത്തിയിരുന്നു. എന്നാല്‍ സംഭവത്തിനു പിന്നില്‍ ദുരൂഹതകളുണ്ടെന്നും പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് വരുന്നത് വരെ മൃതദേഹം മോര്ച്ചറിയില് സൂക്ഷിക്കണമെന്നും ഇവര് ആവശ്യപ്പെട്ടു. ഇതോടെ മൃതദേഹം തിങ്കളാഴ്ച വരെ ഇവിടെ സൂക്ഷിക്കാനാണ് തീരുമാനം. പോസ്റ്റ് മോര്‍ട്ടത്തിനു മുന്‍പ് കുപ്പുദേവരാജിന്റെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ പുറത്തിറങ്ങുന്പോഴാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.
തുടര്‍ന്ന് പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു, പോരാട്ടം ചെയര്‍മാന്‍ മുണ്ടൂര്‍ രാവുണ്ണി എന്നിവരടക്കം ഇരുപത്തിരണ്ട് പേരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. മാവോയിസ്റ്റ് വേട്ടക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷ്ന്‍ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ഡി ജി പി ലോക്നാഥ് ബെഹ്റയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്
Adjust Story Font
16