സംസ്ഥാനത്തെ എഞ്ചിനിയറിംഗ്, എംബിഎ, എംസിഎ കോളേജുകള്‍ ഇന്ന് പൂട്ടിയിടും
സംസ്ഥാനത്തെ എഞ്ചിനിയറിംഗ്, എംബിഎ, എംസിഎ കോളേജുകള്‍ ഇന്ന് പൂട്ടിയിടും
നെഹ്റു കോളേജ് വിഷയത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലാണ് ഒരു ദിവസത്തേക്ക് കോളേജ് അടച്ചിടാന്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ തീരുമാനിച്ചത്
സംസ്ഥാനത്തെ എഞ്ചിനിയറിംഗ് കോളേജുകള്‍ ഇന്ന് പൂട്ടിയിടും. നെഹ്റു കോളേജ് വിഷയത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലാണ് ഒരു ദിവസത്തേക്ക് കോളേജ് അടച്ചിടാന്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ തീരുമാനിച്ചത്. എഞ്ചിനിയറിംഗ് കോളേജുകള്‍ക്ക് പുറമേ സ്വാശ്രയ എംബിഎ എംസിഎ കോളേജുകളും ഇന്ന് പ്രവര്‍ത്തിക്കില്ല.
സംസ്ഥാനത്തെ 120 സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കില്ല. ഇവര്‍ക്ക് പിന്തുണ നല്കിക്കൊണ്ട് 85 സ്വാശ്രയ എംബിഎ എംസിഎ കോളേജുകളും ഇന്ന് പൂട്ടിയിടും. മറ്റ് സ്വാശ്രയ മാനേജ്മെന്‍റുകളും ഇതിന് പിന്തുണ നല്‍കിയിട്ടുണ്ട്. മാനേജ്മെന്‍റ് അസോസിയേഷന്‍ നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്ന് പൂട്ടിയിടുന്ന കോളേജുകളിലേക്ക് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധവും ഉണ്ടായേക്കും. ഈ സാഹചര്യത്തില്‍ കോളേജുകള്‍ക്ക് പോലീസ് സംരക്ഷണവും മാനേജ്മെന്‍റ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോളേജുകള്‍ തല്ലിതകര്‍ക്കുന്നതടക്കമുള്ള സമര രീതികളില്‍ നിന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ പിന്‍മാറിയില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് കോളേജുകള്‍ അടച്ചിടാനാണ് മാനേജ്മെന്‍റ് ഭാരവാഹികളുടെ തീരുമാനം. ശനിയാഴ്ച ചേരുന്ന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. വെള്ളിയാഴ്ച യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്നതും കൂടി കണക്കിലെടുത്താണ് കോളേജുകള്‍ സൂചനയായി ഒരു ദിവസത്തേക്ക് പൂട്ടിയിടാന്‍ തീരുമാനിച്ചത്.
Adjust Story Font
16