Quantcast

നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റിന്‍റെ പ്രചാരകനായി മുകേഷ് എംഎല്‍എ

MediaOne Logo

admin

  • Published:

    9 May 2018 11:13 AM

നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റിന്‍റെ പ്രചാരകനായി മുകേഷ് എംഎല്‍എ
X

നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റിന്‍റെ പ്രചാരകനായി മുകേഷ് എംഎല്‍എ

പാലക്കാട് നഗരത്തോട് ചേര്‍ന്ന് കല്‍മണ്ഡപത്താണ് പന്ത്രണ്ട് നില ഫ്ലാറ്റില്‍ ബുക്കിങ് ഇപ്പോഴും തുടരുകയാണ്. നെല്‍വയല്‍ നികത്തിയും ഇല്ലാത്ത അപേക്ഷകരുടെ പേരില്‍ പാലം നിര്‍മിച്ചുമാണ് ഫ്ലാറ്റ് പണിതതെന്ന് കണ്ടെത്തിയതിനെ

പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ട ഫ്ലാറ്റിന്റെ വില്‍പനക്ക് പ്രചാരകനായി സി പി എം എം എല്‍ എ. നടന്‍ മുകേഷാണ് നിയമവിരുദ്ധ ഫ്ലാറ്റിന്റെ പരസ്യത്തില്‍ ബ്രാന്‍ഡ് അംബാസിഡറായി പ്രത്യക്ഷപ്പെടുന്നത്. നെല്‍വയല്‍ നികത്തിയും ഇല്ലാത്ത അപേക്ഷകരുടെ പേരില്‍ പാലം നിര്‍മിച്ചുമാണ് ഫ്ലാറ്റ് പണിതതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അത് പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. പാലക്കാട് നഗരത്തോട് ചേര്‍ന്ന് കല്‍മണ്ഡപത്താണ് പന്ത്രണ്ട് നില ഫ്ലാറ്റില്‍ ബുക്കിങ് ഇപ്പോഴും തുടരുകയാണ്.

പാലക്കാട് കല്‍മണ്ഡപത്ത് മലന്പുഴ ലെഫ്റ്റ് ബാങ്ക് കനാലിന് സമീപത്താണ് നെല്‍വയല്‍ നികത്തി റിയല്‍ എസ്റ്റേറ്റ് കന്പനി ഫ്ലാറ്റ് പണിതത്. ഫ്ലാറ്റ് നിര്‍മാണത്തിന് മുന്നോടിയായി കനാലിന് കുറുകെ പാലം നിര്‍മിക്കാന്‍ ഇല്ലാത്ത ആളുകളുടെ പേരില്‍ ജലസേചന വകുപ്പിന് ലഭിച്ച അപേക്ഷയില്‍ പാലം നിര്‍മാണത്തിനും അനുമതി നല്‍കി. തുടര്‍ന്ന് നാല്‍പ്പത്തഞ്ച് ഏക്കറോളം നെല്‍വയലാണ് നികത്തപ്പെട്ടത്. വിജിലന്‍സ് നടത്തിയ അന്വേഷണത്തെ തുടര്‍‌ന്ന് സര്‍ക്കാരിന് സമര്‍പ്പിച്ച ശിപാര്‍ശയില്‍ പാലം പൊളിച്ച് നീക്കണമെന്നും അനധികതമായി നിര്‍മിച്ച ഫ്ലാറ്റ് പൊളിച്ചു നീക്കി നെല്‍വയല്‍ പുനഃസ്ഥാപിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍, ഉത്തരവ് നടപ്പാക്കാതെ വിവിധ വകുപ്പുകള്‍ ഒളിച്ചു കളിക്കുന്നതിനിടെയാണ് എംഎല്‍എ കൂടിയായ സിനിമാതാരം മുകേഷ് ഈ ഫ്ലാറ്റിന്റെ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നത്.

എന്നാല്‍, പാലത്തിനെതിരായോ ഫ്ലാറ്റുകള്‍ക്കും വില്ലകള്‍ക്കുമെതിരായോ സര്‍ക്കാരോ വിജിലന്‍സോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ലാന്‍ഡ് ലിങ്ക്സ് എംഡി കെ. എസ് സേതുമാധവന്‍ പറഞ്ഞു

സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ മറുപടിയൊന്നും ഇനിയും ലഭിച്ചിട്ടില്ല. ഫ്ലാറ്റുകളുടെ ബുക്കിങ് ഇപ്പോഴും തുടരുകയാണ്.

TAGS :

Next Story