Quantcast

മാനസിക ആരോഗ്യക്യാമ്പുകളില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് പകരം മരുന്നു നല്‍കുന്നത് നഴ്സുമാര്‍

MediaOne Logo

Khasida

  • Published:

    9 May 2018 12:09 PM GMT

മാനസിക ആരോഗ്യക്യാമ്പുകളില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് പകരം മരുന്നു നല്‍കുന്നത് നഴ്സുമാര്‍
X

മാനസിക ആരോഗ്യക്യാമ്പുകളില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് പകരം മരുന്നു നല്‍കുന്നത് നഴ്സുമാര്‍

ഹൈക്കോടതി വിധി ലംഘിച്ചാണ് നഴ്സുമാര്‍ മരുന്നു നല്‍കുന്നത്

ഇംഹാന്‍സിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം വഴിയുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ നിര്‍ത്തലാക്കി പകരം ആരംഭിച്ച കാംപുകളില്‍ നിന്ന് ഫാര്‍മസിസ്റ്റുകളെ ഒഴിവാക്കി. ഡിസ്റ്റിക് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം വഴി നടപ്പിലാക്കുന്ന ബദല്‍ സംവിധാനത്തില്‍ മാനസിക രോഗികള്‍ക്കുള്ള മരുന്നുകള്‍ വിതരണം ചെയ്യാന്‍ നഴ്സുമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

കേന്ദ്ര പദ്ധതി വഴിയാണ് കാസര്‍കോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മാനസിക ആരോഗ്യ ക്യാമ്പുകള്‍ നടത്തിയിരുന്നത്. ഇംഹാന്‍സിനായിരുന്നു നടത്തിപ്പ് ചുമതല. എന്നാല്‍ കമ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലേക്ക് മാറ്റിയതോടെ ഡിസ്ട്രിക്റ്റ് മെന്റെല്‍ ഹെല്‍ത്ത് പ്രോഗ്രാം വഴിയായി കാംപുകളുടെ നടത്തിപ്പും മാറി. ഇതില്‍ നിന്നാണ് ഫാര്‍മസിസ്റ്റുകളെ ഒഴിവാക്കിയത്.

നേരത്തെ ഒരു ജില്ലയില്‍ ഒരു ഫാര്‍മസിസ്റ്റിന് എന്ന നിലയില്‍ കാംപുകളില്‍ മരുന്ന് വിതരണം ചെയ്യാനായി നിയോഗിച്ചിരുന്നു. ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രേഗ്രാം വഴി ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ പുതിയ പദ്ധതിയില്‍ നിയമിക്കാം.എന്നാല്‍ ഫാര്‍മസിസ്റ്റിനെ ഒഴിവാക്കിയാണ് പുതിയ ക്യാമ്പുകള്‍ നടക്കുന്നത്.

ഫാര്‍മസിസ്റ്റ് മാത്രമെ മരുന്നുകള്‍ നല്‍കാവൂ എന്ന ഹൈകോടതി വിധി നിലനില്‍ക്കെയാണ് മാനസിക രോഗികള്‍ക്കുള്ള മരുന്ന് വിതരണത്തില്‍നിന്നു ഇവരെ ഒഴിവാക്കിയത്. മാത്രമല്ല പുതിയ സംവിധാന പ്രകാരം ഹെല്‍ത്ത് ബ്ലോക്ക് വഴിയാണ് ക്യാമ്പുകള്‍ നടക്കുക. ഇത് ക്യാമ്പുകളുടെ എണം കുറയുന്നതിനും ഇതുവഴി രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിന് ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.

TAGS :

Next Story