Quantcast

സെക്രട്ടറിയേറ്റില്‍ പുനര്‍ നിയനം വൈകുന്നു

MediaOne Logo

Khasida

  • Published:

    9 May 2018 6:25 PM GMT

സെക്രട്ടറിയേറ്റില്‍ പുനര്‍ നിയനം വൈകുന്നു
X

സെക്രട്ടറിയേറ്റില്‍ പുനര്‍ നിയനം വൈകുന്നു

അണ്ടര്‍ സെക്രട്ടറി മുതല്‍ അഡീ. സെക്രട്ടറിമാര്‍വരെയുള്ള അമ്പതോളം പേര്‍ ജോലിയില്ലാതെ ശമ്പളം വാങ്ങുന്നു

സെക്രട്ടറിയേറ്റില്‍ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയവരുടെയും അവധി കഴിഞ്ഞെത്തിയവരുടെയും പുനര്‍ നിയനം വൈകുന്നു. വിരമിച്ചവര്‍, സ്ഥലം മാറിപോയവര്‍ എന്നിവരുടെ ഒഴിവിലേക്കാണ് ഇവരെ നിയമിക്കേണ്ടത്. ഫയലില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനമെടുക്കാത്തതാണ് കാരണം. ഇത് മൂലം അണ്ടര്‍ സെക്രട്ടറി മുതല്‍ അഡീ. സെക്രട്ടറിമാര്‍വരെയുള്ള അമ്പതോളം പേര്‍ ജോലിയില്ലാതെ ശമ്പളം വാങ്ങുന്നു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

2017 മാർച്ചിൽ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയവരും ദീര്‍ഘ അവധി കഴിഞ്ഞെത്തിയവരെയും നിയമിക്കുന്നത് സംബന്ധിച്ച ഫയല്‍ ഏപ്രില്‍ മാസം ആദ്യം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു. പെൻഷൻ പറ്റിയവരുടെയും പ്രമോഷനും ട്രാൻസ്ഫറും ആയവരുടെയും തസ്തികകളിലാണ് ഇവരെ നിയിക്കേണ്ടത്. ഇതുള്‍പ്പെടെയുള്ള ഫയലില്‍ തീരുമാനമാകാതെ ഇരിക്കുകയായിരുന്നു. ഇതിനിടെ ഏപ്രിലിലെ പെൻഷൻ, പ്രമോഷന്‍ ട്രാൻ ഫര്‍ എന്നിവ ഉൾക്കൊള്ളിച്ച് ഫയലും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. രണ്ടിലും ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനമെടുത്തില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനമെടുക്കാത്തത് കാരണം അണ്ടര്‍ സെക്രട്ടറി മുതല്‍ അഡീ. സെക്രട്ടറിമാര്‍ വരെയുള്ള അമ്പതോളം ഉന്നത ഉദ്യോഗസ്ഥര്‍ ജോലിയെടുക്കാതെ ശമ്പളം വാങ്ങുകയാണ്. ഈ ഇനത്തില്‍ ലക്ഷങ്ങളാണ് സര്‍ക്കാരിന് നഷ്ടമാകുന്നത്.

ഇത് കൂടാതെ ഇവര്‍ നിയമിക്കപ്പെടേണ്ട തസ്തികളില്‍ ഫയലുകള്‍ കുന്നകൂടുന്ന സാഹചര്യവും ഉണ്ടാകുന്നു. സാധാരണ രീതിയില്‍ എല്ലാ മാസവും അവസാനത്തിൽ, ആ മാസത്തിൽ വരാൻ സാധ്യതയുള്ള ഒഴിവുകൾ കണക്കാക്കി ഫയൽ സമർപ്പിച്ചാൽ പിറ്റേ മാസം ആദ്യ ദിവസങ്ങളില്‍ തന്നെ നിയമന ഉത്തരവ് പുറത്തിറങ്ങുമായിരുന്നു. നിയമനക്കാര്യം മുഖ്യമന്ത്രിക്ക് മുന്നില്‍ ഉന്നയിക്കാന്‍ ഭരണാനുകൂല സംഘടനകള്‍ക്ക് പോലും കഴിയുന്നില്ലെന്നും പരാതിയുണ്ട്.

TAGS :

Next Story