Quantcast

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം പ്രഹസനമെന്ന് വിവരാവകാശ രേഖ

MediaOne Logo

admin

  • Published:

    9 May 2018 2:43 PM GMT

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം പ്രഹസനമെന്ന് വിവരാവകാശ രേഖ
X

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം പ്രഹസനമെന്ന് വിവരാവകാശ രേഖ

വിവരാകാശ പ്രവര്‍ത്തകന്‍ ഡി ബി ബിനു നല്‍കിയ ഹരജിയിലാണ് മറുപടി.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം വെറും പ്രഹസനമാകുന്നുവെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു‍. ദേശീയ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളുടെ കോടിക്കണക്കിന് രൂപയുടെ ഫണ്ട് വിനിയോഗിക്കപ്പെടുന്നില്ല. പരവൂര്‍ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിവരാകാശ പ്രവര്‍ത്തകന്‍ ഡി ബി ബിനു നല്‍കിയ ഹരജിയിലാണ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ മറുപടി.

മുഖ്യമന്ത്രി ചെയര്‍മാനായും റവന്യൂമന്ത്രി വൈസ് ചെയര്‍മാനായും 2007ലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത്. ആഭ്യന്തരമന്ത്രി, മറ്റു മന്ത്രിമാര്‍, ചീഫ് സെക്രട്ടറി തുടങ്ങിയവരും ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ നാളിതുവരെയുള്ള പ്രവര്‍ത്തനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വലിയ പരാജയമായിരുന്നുവെന്ന് വിവരകാശ രേഖകള്‍ വ്യകതമാക്കുന്നു. കോടിക്കണക്കിന് രൂപയുടെ ഫണ്ട് സര്‍ക്കാരുകള്‍ കൃത്യമായി ഉപയോഗിക്കാന്‍ പോലും തയ്യാറാകുന്നില്ല. സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ പ്രവര്‍ത്തനം പ്രഹസനമായി മാറുന്നുവെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ ഡിബി ബിനു പറഞ്ഞു.
എല്ലാ മാസവും സംസ്ഥാനത്തെ വെടിക്കെട്ട് പുരകളും, പടക്ക നിര്‍മാണ ശാലകളും പരിശോധിച്ച് പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടുണ്ട്.
പരവൂര്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുതിയ നിയമം നടപ്പാക്കണമെന്ന് ആവശ്യമുയരുന്പോഴും നിലവിലുള്ള നിയമം നടപ്പിലാക്കിയാല്‍ തന്നെ വലിയൊരളവില്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും ഡിബി ബിനു കൂട്ടിച്ചേര്‍ക്കുന്നു.

TAGS :

Next Story