Quantcast

ഫോണ്‍കെണി വിവാദം; ശശീന്ദ്രനെതിരെ കേസെടുത്തു

MediaOne Logo

Jaisy

  • Published:

    9 May 2018 7:00 PM GMT

ഫോണ്‍കെണി വിവാദം; ശശീന്ദ്രനെതിരെ കേസെടുത്തു
X

ഫോണ്‍കെണി വിവാദം; ശശീന്ദ്രനെതിരെ കേസെടുത്തു

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.


ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ തിരുവനന്തപുരം സിജെഎം കോടതി സ്വമേധയ കേസ്സെടുത്തു.അപമാനിച്ചെന്ന് കാണിച്ച് മാധ്യമപ്രവര്‍ത്തക നേരിട്ട് നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ്.കോടതി നടപടി സ്വാഭാവികമാണന്ന് എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.

2016 നവംബര്‍ പതിനൊന്ന് എകെ ശശീന്ദ്രന്‍ ഔദ്യോഗിക വസതിയില്‍ വെച്ച് അപമാനിച്ചന്നാണ് കോടതിയില്‍ നേരിട്ട് നല്‍കിയ പരാതിയിലെ പ്രധാന ആരോപണം.പരാതിക്കാരിയായ മംഗളം ടെലിവിഷനിലെ മാധ്യമപ്രവര്‍ത്തകക്ക് പുറമേ മറ്റ് രണ്ട് സഹപ്രവര്‍ത്തകരും കോടതിയില്‍ നേരിട്ടെത്തി മന്ത്രിക്കെതിരെ മൊഴി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്സെടുക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തീരുമാനിച്ചത്.ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്ത കോടതി എകെ ശശീന്ദ്രന് നോട്ടീസ് അയച്ചു.ഇതോടെ ശശീന്ദ്രന്‍ കോടതിയില്‍് നേരിട്ടെത്തി മൊഴി നല്‍കേണ്ടി വരും.മന്ത്രിയുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണ്ണവിവരം പരാതിക്കാരി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യണം.ഇത് ഫോണ്‍ കെണി വിവാദക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകും ഉണ്ടാക്കുക.അന്വേഷണവുമായി യുവതിയോട് മോശമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നതിനെത്തുടര്‍ന്നാണ് എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത്.

TAGS :

Next Story