Quantcast

കെഎസ്ആര്‍ടിസിയില്‍ മാധ്യമ, സാമൂഹ്യ മാധ്യമ ഇടപെടലിന് നിയന്ത്രണം

MediaOne Logo

Subin

  • Published:

    9 May 2018 5:42 PM GMT

കെഎസ്ആര്‍ടിസിയില്‍ മാധ്യമ, സാമൂഹ്യ മാധ്യമ ഇടപെടലിന് നിയന്ത്രണം
X

കെഎസ്ആര്‍ടിസിയില്‍ മാധ്യമ, സാമൂഹ്യ മാധ്യമ ഇടപെടലിന് നിയന്ത്രണം

സര്‍ക്കുലറിന് വിരുദ്ധമായി മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായി എന്തെങ്കിലും പ്രസ്താവന നടത്തിയാല്‍ കര്‍ശന അച്ചടക്ക നടപടിയെടുക്കുമെന്ന് സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നു.

മാധ്യമ, സാമൂഹ്യ മാധ്യമ ഇടപെടലിന് നിയന്ത്രണം ഏര്‍പെടുത്തി കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ സര്‍ക്കുലര്‍. ട്രേഡ് യൂണിയന്‍ നേതാക്കളെ വിമര്‍ശിക്കുന്നതിനുവരെ നിയന്ത്രണം ഏര്‍പെടുത്തിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍ക്കുലറിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും

മുഖ്യമന്ത്രി, ഗതാഗത മന്ത്രി, മറ്റ് മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കെ.എസ്.ആര്‍.ടി.സിയിലെ വിവിധ അധികാര സ്ഥാനങ്ങളിലുള്ളവര്‍, ജീവനകാര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവരെ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തുന്നത് തടയുന്നതിനായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ട്രേഡ് യൂണിയന്‍ നേതാക്കളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന നിബന്ധന ശരിയല്ലെന്ന് കെഎസ്ആര്‍ടിസി ജീവനകാര്‍ ചൂണ്ടികാട്ടുന്നു.

സര്‍ക്കുലറിന് വിരുദ്ധമായി മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായി എന്തെങ്കിലും പ്രസ്താവന നടത്തിയാല്‍ കര്‍ശന അച്ചടക്ക നടപടിയെടുക്കുമെന്ന് കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും,എംഡിയും ഒപ്പിട്ട സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നു.

TAGS :

Next Story