ഷുഹൈബ് വധക്കേസ്; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന ആക്ഷേപം പൊലീസില്‍ ശക്തമാകുന്നു.
ഇതിന്‍റെ ഭാഗമായാണ് ബന്ധുവിന്റെ വിവാഹത്തിന് എസ് പി അവധിയില്‍പോയ സമയത്ത് രണ്ടുപേര്‍ കീഴടങ്ങിയത്. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മതിയെന്ന എസ് പിയുടെ നിര്‍ദേശം അവഗണിച്ച് മട്ടന്നൂര്‍ സി ഐ ഇവരെ റിമാന്‍റ് ...
ഷുഹൈബ് വധക്കേസിന്‍റെ അന്വേഷണം അട്ടിമറിക്കാന്‍ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം പൊലീസില്‍ ശക്തമാകുന്നു. അന്വേഷണത്തിലെ ഇടപെടലുകളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ എസ് പി അവധിയില്‍ പ്രവേശിച്ചു. എസ്പിയോട് അന്വേഷണ സംഘം സഹകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസും ആരോപിച്ചു.
ഷുഹൈബ് കൊല്ലപ്പെട്ടതിന് പിന്നാലെ, പൊലീസിന് സി പി എം നല്‍കിയ പ്രതിപ്പട്ടിക അംഗീകരിക്കാന്‍ എസ് പി, ജി. ശിവവിക്രം വിസമ്മതിച്ചതോടെയാണ് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ വഴി ഉന്നത തലത്തില്‍ നിന്ന് സമാന്തര നീക്കങ്ങളുണ്ടായത്. എസ് പിയുടെ നിര്‍ദേശത്തിന് വിരുദ്ധമായി ഒരുവിഭാഗം പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോയി. ഇതിന്‍റെ ഭാഗമായാണ് ബന്ധുവിന്റെ വിവാഹത്തിന് എസ് പി അവധിയില്‍പോയ സമയത്ത് രണ്ടുപേര്‍ കീഴടങ്ങിയത്. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മതിയെന്ന എസ് പിയുടെ നിര്‍ദേശം അവഗണിച്ച് മട്ടന്നൂര്‍ സി ഐ ഇവരെ റിമാന്‍റ് ചെയ്തു. ഇതിന് പിന്നാലെയാണ് എസ് പി നാല് ദിവസത്തെ അവധിയില്‍ പോയത്. പൊലീസിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
ഷുഹൈബ് കൊല്ലപ്പെട്ടയുടന്‍ എസ് പിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡ് നീക്കങ്ങളെല്ലാം പൊളിഞ്ഞു. ഒടുവില്‍ ഡിജിപി, എഡിജിപി എന്നിവരോട് എസ് പി പരാതിപ്പെട്ടശേഷമാണ് റെയ്ഡ് വിവരച്ചോര്‍ച്ച തടഞ്ഞത്. പൊലീസിന് ചേരാത്ത ഇത്തരം നടപടികള്‍ കര്‍ശനമായി കൈകാര്യം ചെയ്യുമെന്ന് ഡി ജി പി പറഞ്ഞു. പിന്നീട്പാര്‍ട്ടി ഗ്രാമങ്ങളിലടക്കം വ്യാപക തെരച്ചില്‍ നടന്നു. ഇതില്‍ പിടിയിലാവരില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെയാണ് സി പി എം തന്നെ ഇടപെട്ട് രണ്ട് പേരെ ഹാജരാക്കിയത്. പൊലീസിലെ രാഷ്ട്രീയ ഇടപെടല്‍ യഥാര്‍ഥ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുമെന്ന ആശങ്ക പൊലീസില്‍ തന്നെ ശക്തമാണ്.
Adjust Story Font
16