കാസര്‍കോട് പിസികെ ഗോഡൗണുകളിലെ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനുള്ള നടപടി തുടങ്ങി
1900 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് കാസര്‍കോട് മാത്രം സൂക്ഷിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാനും നിര്‍വീര്യമാക്കുന്നുണ്ട്.
കാസര്‍കോട് ജില്ലയിലെ പി.സി.കെ യുടെ ഗോഡൗണുകളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. 1900 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് കാസര്‍കോട് മാത്രം സൂക്ഷിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാനും നിര്‍വീര്യമാക്കുന്നുണ്ട്.
കാസര്‍കോട് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കേരളയുടെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തിയ ശേഷം അവശേഷിച്ച കീടനാശിനിയാണ് നിര്‍വീര്യമാകുന്നത്. 2000 മുതലുള്ള കീടനാശിനിയാണ് ഗോഡൗണുകളിലുള്ളത്. 2012 ലാണ് ഇവ സുരക്ഷിതമായ ബാരലുകളിലേക്ക് മാറ്റിയത്. 5 വര്‍ഷമായിരുന്നു ബാരലിന്റെ സുരക്ഷാ കാലാവധി. ഇത് കഴിഞതോടെയാണ് എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ തീരുമാനിച്ചത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ് കമ്പനിയ്ക്കാണ് ചുമതല.
പരിശോധന റിപ്പോര്‍ട്ട് കിട്ടാന്‍ മൂന്ന് മാസമെടുക്കും. ഇതിന് ശേഷമാണ് നിര്‍വീര്യമാക്കാന്‍ തുടങ്ങുക. കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് ബാരല്‍ തുറന്ന് സാമ്പിള്‍ ശേഖരിച്ചത്. അടിയന്തര സാഹചര്യം നേരിടാന്‍ ഫയര്‍ഫോഴ്‌സും എത്തിയിരുന്നു. മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാനും നിര്‍വീര്യമാക്കുന്നുണ്ട്. 314 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് ഇവിടെയുള്ളത്.
Adjust Story Font
16