പത്മതീര്‍ഥക്കുളത്തിലെ കല്‍മണ്ഡപം പൊളിച്ചു; പ്രതിഷേധവുമായി വിശ്വാസികള്‍
പത്മതീര്‍ഥക്കുളത്തിലെ കല്‍മണ്ഡപം പൊളിച്ചു; പ്രതിഷേധവുമായി വിശ്വാസികള്‍
തിരുവിതാംകൂര്‍ കുടുംബം നേരിട്ടെത്തി പ്രതിഷേധം അറിയിച്ചു
പത്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച പത്മതീര്‍ഥക്കുളത്തിലെ കല്‍മണ്ഡപങ്ങള്‍ പൊളിച്ചതിനെതിരെ പ്രതിഷേധം ശക്തം. തിരുവിതാംകൂര്‍ കുടുംബം നേരിട്ടെത്തി പ്രതിഷേധം അറിയിച്ചു. കല്‍മണ്ഡപങ്ങള്‍ പുനസ്ഥാപിക്കുമെന്ന് നിര്‍മാണച്ചുമതലയുളളവര്‍ വ്യക്തമാക്കി.
പത്മതീര്‍ഥക്കുളക്കരയിലെ രണ്ട് കല്‍മണ്ഡപങ്ങള്‍ കഴിഞ്ഞ ദിവസമാണ് ജെ സി ബി ഉപയോഗിച്ച് പൊളിച്ചത്. സമീപത്തെ കല്‍പ്പടവുകളും പൊളിച്ചതോടെ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തിരുവിതാംകൂര്‍ കുടുംബാംഗങ്ങളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. നവീകരണത്തിന്റെ ഭാഗമായാണ് കല്‍മണ്ഡപങ്ങള്‍ പൊളിച്ചതെന്നും മുന്‍പുണ്ടായിരുന്നപോലെ തന്നെ പുനസ്ഥാപിക്കുമെന്നും നിര്‍മാണച്ചുമതലയുള്ളവര്‍ പ്രതികരിച്ചു. ഒന്നര വര്‍ഷം മുന്‍പും ഒരു കല്‍മണ്ഡപം പൊളിച്ചതിനെതിരെ പ്രതിഷേധം ഉയരുകയും പിന്നീട് പുനര്‍നിര്‍മിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16