മുല്ലപ്പെരിയാറില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രമേശ് ചെന്നിത്തല
മുല്ലപ്പെരിയാറില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രമേശ് ചെന്നിത്തല
സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളോട് സഹകരിക്കും. തെറ്റായ കാര്യങ്ങളെ നഖശിഖാന്തം എതിര്‍ക്കുമെന്ന് രമേശ് ചെന്നിത്തല
ദേവസ്വം റിക്രൂട്ട്മെന്‍റ് പി.എസ്.സിക്ക് വിടാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം. നിലവിലെ രീതി പുനപരിശോധിക്കന്നതിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന്‍റെ താത്പര്യത്തിന് എതിരാണ്. ആറുമാസം സര്‍ക്കാരിന്‍റെ ഹണിമൂണ്‍ കാലമാണങ്കിലും ഒരാഴ്ചക്കുള്ളില്‍ ഉണ്ടായിരിക്കുന്ന കല്ലുകടി അത്ഭുതപ്പെടുത്തുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രതിപക്ഷ ഉപനേതാവായി തീരുമാനിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് രമേശ് ചെന്നിത്തല നിലപാടുകള്‍ തുറന്ന് പറഞ്ഞത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ നയം വ്യക്തമാക്കി ചെന്നിത്തല. ദേവസ്വം റിക്രൂട്ട്മെന്‍റ് പി.എസ്.സിക്ക് വിട്ടതിനോട് യോജിപ്പില്ല. അതിരപ്പള്ളി വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് ചര്‍ച്ചകള്‍ നടക്കണം.
സര്‍ക്കാരിന്റെ നല്ല കാര്യങ്ങളോട് സഹകരിച്ചും തെറ്റായ സമീപനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാകും പ്രതിപക്ഷം സ്വീകരിക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവായി പി.കെ കുഞ്ഞാലിക്കുട്ടിയെ തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16