അഞ്ജുവിനെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാന്‍ നീക്കമെന്ന് ജയരാജന്‍ ഫെയ്സ്ബുക്കില്‍
അഞ്ജുവിനെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാന്‍ നീക്കമെന്ന് ജയരാജന്‍ ഫെയ്സ്ബുക്കില്‍
പരാതികളില്‍ അന്വേഷണം നടത്താതിരിക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനും ഉള്ള ശ്രമം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്നതായി സംശയിക്കുന്നു.
അഞ്ജു ബോബി ജോര്‍ജിനെ മറയാക്കി അഴിമതിക്കാരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മന്ത്രി ഇപി ജയരാജന്‍. സ്പോര്‍ട്സ് കൌണ്‍സിലിലെ നിയമനങ്ങള്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. ചിലരുടെ വിദേശയാത്രകള്‍ അനാവശ്യമെന്നും ജയരാജന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
നിരവധി പരാതികള്‍ കായികതാരങ്ങളും മുന്‍കാല ഭാരവാഹികളും കായികമന്ത്രി എന്ന നിലയില്‍ എന്നെ അറിയിച്ചിട്ടുണ്ട്. ഇത്തരം പരാതികളില്‍ അന്വേഷണം നടത്താതിരിക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനും ഉള്ള ശ്രമം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്നതായി സംശയിക്കുന്നു. കായിക മേഖലയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. അതിന് വിഘാതമുണ്ടാക്കുന്ന ഇത്തരം പ്രചാരണങ്ങളെ കായിക പ്രേമികള്‍ തള്ളിക്കളയണമെന്നും അഴിമതിക്കെതിരായ നിലപാടില്‍ കായികലോകത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകണമെന്നും ഉള്ള അഭ്യര്‍ഥനയോടെയാണ് ജയരാജന്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അഞ്ജുവിനെ മറയാക്കി അഴിമതിക്കാരെ സംരക്ഷിക്കാന്‍ നീക്കം...
Posted by E P Jayarajan-official on Friday, June 10, 2016
Adjust Story Font
16