എക്സൈസ് കേസുകളില്‍ വന്‍വര്‍ധന
കഴിഞ്ഞ ഓണക്കാലത്തേക്കാള്‍ 127 ശതമാനം വര്‍ധനവാണ് ഇത്തവണയുണ്ടായത്
ഓണക്കാലത്ത് രജിസ്റ്റര്‍ ചെയ്ത എക്സൈസ് കേസുകളില്‍ വന്‍ വര്‍ധന. 127 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 3399 അബ്കാരി കേസുകള്‍ ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു. 332 നാര്‍ക്കോട്ടിക് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആഗസ്റ്റ് 10 മുതല്‍ സെപ്തംബര്‍ 18 വരെയുള്ള കാലത്തെ കണക്കുകളാണ് എക്സൈസ് വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. അബ്കാരി - നാര്‍കോട്ടിക് വിഭാഗങ്ങളിലായി 3538 പ്രതികളെ അറസ്റ്റ് ചെയ്തു. 1425 ലിറ്റര്‍ വ്യാജമദ്യമാണ് ഈ കാലയളവില്‍ പിടികൂടിയത്. 7314 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും നാല് ലിറ്റര്‍ സ്പിരിറ്റും പിടികൂടിയിട്ടുണ്ട്. 1684 ലിറ്റര്‍ അരിഷ്ടം, 88 കിലോ കഞ്ചാവ്, 1131 കഞ്ചാവ് ചെടികള്‍ എന്നിവയും ഓണക്കാലത്ത് എക്സൈസ് വകുപ്പിന്റെ പരിശോധനയില്‍ കണ്ടെടുത്തു. 31,020 ലിറ്റര്‍ വാഷും 470 ലിറ്റര്‍ വ്യാജ ചാരായവും ഒരു മാസത്തിനുള്ളില്‍ പിടിച്ചെടുത്തിട്ടുണ്ട്.
ലഹരിക്കടത്ത് തടയുന്നതിനായി ഓണക്കാലത്ത് പ്രത്യേക റെയ്ഡ് നടത്തിയിരുന്നു. ചെക്ക് പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരുടെ എണ്ണം താത്കാലികമായി വര്‍ദ്ധിപ്പിച്ച് വാഹന പരിശോധന ശക്തമാക്കിയിരുന്നു. ലഹരിവസ്തുക്കള്‍ക്കൊപ്പം 77 കിലോ ചന്ദനം, അഞ്ച് കിലോ സ്വര്‍ണം എന്നിവയും ചെക്ക് പോസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Adjust Story Font
16