ജേക്കബ് തോമസിന്റെ കാര്യത്തില്‍ തീരുമാനമായില്ല
ജേക്കബ് തോമസിന്റെ കാര്യത്തില്‍ തീരുമാനമായില്ല
ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് അറിയിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക തീരുമാനം എടുത്തില്ല. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് അറിയിച്ചു. ജേക്കബ് തോമസ് തുടരണമെന്നാണ് സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും നിലപാടെങ്കിലും തീരുമാനം വൈകുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്.
ഐഎഎസ് - ഐപിഎസ് ഉന്നതര്‍ തനിക്കെതിരെ നീങ്ങുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ ജേക്കബ് തോമസ് തീരുമാനിച്ചത്. തുടരണമെന്ന നിലപാടിലായിരുന്നു സിപിഎമ്മും സര്‍ക്കാരും. ഇതേത്തുടര്‍ന്ന് ഒഴിയാനുള്ള തീരുമാനത്തില്‍ നിന്ന് ജേക്കബ് തോമസ് ഏറെക്കൂറെ പിന്മാറുകയും ചെയ്തു. പക്ഷെ വിജിലന്‍സ് ഡയറക്ടറുടെ കത്തില്‍ ഔദ്യോഗികമായി ഒരു തീരുമാനവും സര്‍ക്കാര്‍ ഇതുവരെ എടുത്തിട്ടില്ല. ഇത് സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
പനി ബാധിച്ച് മുഖ്യമന്ത്രി വിശ്രമത്തിലായതുകൊണ്ടാണ് ഫയലില്‍ തീര്‍പ്പാക്കാത്തതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. കഴിഞ്ഞ ധനകാര്യ വകുപ്പ് ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിക്കുമോയെന്ന ആശങ്ക സര്‍ക്കാരുണ്ട്. കോടതി തുടര്‍നടപടി ആവശ്യപ്പെട്ടാല്‍ സര്‍ക്കാരും പ്രതിസന്ധിയിലാകും. ഇത് മൂലമാണ് മുഖ്യമന്ത്രി കത്തില്‍ തീരുമാനമെടുക്കാത്തതെന്ന സൂചനകളുമുണ്ട്.
Adjust Story Font
16