ആര്‍ബിഐക്ക് മുന്നില്‍ സഹകരണ ജീവനക്കാരുടെ സമരം
- Published:
10 May 2018 12:56 PM GMT
ആര്‍ബിഐക്ക് മുന്നില്‍ സഹകരണ ജീവനക്കാരുടെ സമരം
ജില്ലാ സഹകരണ ബാങ്കുകളിലെ തൊഴിലാളി സംഘടകള്‍ സംയുക്തമായാണ് തിരുവനന്തപുരത്തെ ആര്‍ബിഐ ഓഫീസിന് മുന്നില്‍ കൂട്ടധര്‍ണ നടത്തിയത്.
സഹകരണ മേഖലക്കെതിരായ നിലപാടില്‍ പ്രതിഷേധിച്ച് ആര്‍ബിഐക്ക് റീജണല്‍ ഓഫീസിന് മുന്നില്‍ ജില്ല സഹകരണ ബാങ്ക് ജീവനക്കാരുടെ സമരം. വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തിയ ധര്‍ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേന്ദ്രനീക്കം സ്വകാര്യ ബാങ്കുകളെ സഹായിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ സഹകരണ ബാങ്കുകളിലെ തൊഴിലാളി സംഘടകള്‍ സംയുക്തമായാണ് തിരുവനന്തപുരത്തെ ആര്‍ബിഐ ഓഫീസിന് മുന്നില്‍ കൂട്ടധര്‍ണ നടത്തിയത്. ധര്‍ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്കുകള്‍ കുപ്രചാരണം അഴിച്ചുവിട്ട് സ്വകാര്യ ബാങ്കുകളെ സഹായിക്കുകയാണ് മോദി ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ആര്‍ബിഐയുടെ ലൈസന്‍സോടെയാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കുകളെ തകര്‍ക്കുക വഴി കേന്ദ്രം ജനങ്ങളെ ദാരിദ്രത്തിലേക്ക് തള്ളിവിടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരും ധര്‍ണയില്‍ സംസാരിച്ചു.
Adjust Story Font
16