തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഇന്ന് ധര്‍ണ നടത്തും
കോളജിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഹബീബ് മുഹമ്മദിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് പ്രിന്‍സിപ്പല്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത്. ഓപ്പറേഷന്‍ തിയേറ്ററില്‍ നില്‍ക്കവെ കയറി പിടിച്ചു എന്നാണ് പരാതി. ഈ പരാതി പരിശോധിക്കുന്നതിന് ഉന്നതാധികാര സമിതി യോഗം ചേരവെ മൂന്ന് വിദ്യാര്‍ഥികള്‍ കൂടി പരാതിയുമായെത്തി. മോശമായി പെരുമാറിയെന്നായിരുന്നു പരാതി. ഇതോടെ പരാതികള്‍ ഗൌരവമായി എടുക്കാനും അന്വേഷണ സമിതിയെ നിശ്ചയിക്കാനും തീരുമാനിച്ചു. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം.
ഈ ഡോക്ടര്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചും പരാതിയുയര്‍ന്നിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഇന്ന് ധർണ്ണ സംഘടിപ്പിക്കും.
Adjust Story Font
16