Quantcast

വായ്പകള്‍ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ മസില്‍ പവര്‍ ഉപയോഗിക്കരുതെന്ന് കോടതി

MediaOne Logo

admin

  • Published:

    10 May 2018 6:42 PM GMT

വായ്പകള്‍ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ മസില്‍ പവര്‍ ഉപയോഗിക്കരുതെന്ന് കോടതി
X

വായ്പകള്‍ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ മസില്‍ പവര്‍ ഉപയോഗിക്കരുതെന്ന് കോടതി

റിക്കവറി ഏജന്റുമാരെ നിയോഗിച്ച് വായ്പ തിരിച്ചുപിടിക്കുന്നത് നിയമവാഴ്ചയുള്ള രാജ്യത്തിന് ഭൂഷണമല്ല

വായ്പകള്‍ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ മസില്‍ പവര്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. റിക്കവറി ഏജന്റുമാരെ നിയോഗിച്ച് വായ്പ തിരിച്ചുപിടിക്കുന്നത് നിയമവാഴ്ചയുള്ള രാജ്യത്തിന് ഭൂഷണമല്ലെന്നും കോടതി പറഞ്ഞു.

വായ്പ തിരിച്ചുപിടിക്കാന് ബാങ്കുകള്‍ നിയമാനുസൃത നടപടികള്‍ മാത്രമേ സ്വീകരിക്കാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. റിക്കവറി ഏജന്റുമാരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തിരിച്ചു പിടിക്കുന്നത് നിയമരാഹിത്യം സൃഷ്ടിക്കും.ഇത് അധാര്‍മ്മികവും പൊതുതാല്പര്യത്തിന് എതിരാണ്. നിയമപ്രക്രിയ മന്ദഗതിയിലാക്കുന്ന ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കാനുള്ള ന്യായമായി ചൂണ്ടിക്കാണിക്കാനാവില്ലെന്ന് ജസ്റ്റസ് പി.ബി സുരേഷ് കുമാര്‍ വ്യക്തമാക്കി. ഉത്തരവ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ക്ക് അയച്ചു കൊടുക്കും. ബാങ്കുകള്‍ ഇങ്ങനെ ചെയ്യുന്നില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഉറപ്പുവരുത്തണം. സ്മാര്‍ട്ട് സെക്യൂരിറ്റി ആന്റെ സീക്രട്ട് സര്‍വ്വീസ് എന്ന സ്വകാര്യ ഡിറ്റക്റ്റീവ് ഏജന്‍സി എസ്ബിഐക്കെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

TAGS :

Next Story