Quantcast

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ വിസ്താരം പുരോഗമിക്കുന്നു

MediaOne Logo

Sithara

  • Published:

    10 May 2018 4:47 PM GMT

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ വിസ്താരം പുരോഗമിക്കുന്നു
X

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ വിസ്താരം പുരോഗമിക്കുന്നു

പി സി വിഷ്ണുനാഥ് എൽഇഡി ബൾബിനു വേണ്ടിയുള്ള ഫണ്ട് സോളാർ പ്രൊജക്ടിനായി ശുപാർശ ചെയ്തത് തന്റെ നിർദേശപ്രകാരമല്ലെന്ന് ഉമ്മൻചാണ്ടി

സോളർ തട്ടിപ്പ് കേസിൽ കമ്മിഷന്റെ തെളിവെടുപ്പ് പൂർത്തിയാകുന്നതിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിസ്താര നടപടി പുരോഗമിക്കുന്നു. പി സി വിഷ്ണുനാഥ് എൽഇഡി ബൾബിനു വേണ്ടിയുള്ള ഫണ്ട് സോളാർ പ്രൊജക്ടിനായി ശുപാർശ ചെയ്തത് തന്റെ നിർദേശപ്രകാരമല്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. എംഎൽഎ ഫണ്ട് ചെലവഴിക്കാൻ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശം ആവശ്യമില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി.

സരിതയുമായി തനിക്ക് നല്ല ബന്ധം ഉണ്ടെന്ന ശ്രീധരൻ നായരുടെ മൊഴി ശരിയല്ലെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു. കടുത്തുരുത്തിയിൽ സോളാർ പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത് തന്റെ അറിവോടെയല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു സരിതയുടെ അഭിഭാഷകൻ ഉമ്മൻചാണ്ടിയെ വിസ്തരിക്കുന്നതിനായി കമ്മിഷനിൽ ഹാജരായിട്ടുണ്ട്.

TAGS :

Next Story