മന്ത്രിയും,ഐഎഎസ് ഉദ്യോഗസ്ഥനും പറഞ്ഞത് വാസ്തവവിരുദ്ധം; റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് നിയമനം നടത്തിയിട്ടില്ലന്ന വാദം തെറ്റ്
മന്ത്രിയും,ഐഎഎസ് ഉദ്യോഗസ്ഥനും പറഞ്ഞത് വാസ്തവവിരുദ്ധം; റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് നിയമനം നടത്തിയിട്ടില്ലന്ന വാദം തെറ്റ്
ആര്യ കുടുംബശ്രീയില്‍ ജോലിക്ക് കയറിയെന്നായിരുന്നു കെ.ടി ജലീലും,ഹരി കിഷോര്‍ ഐഎഎസും പറഞ്ഞത്.പക്ഷെ ആര്യക്ക് കുടുംബശ്രീ ഇതുവരെ ജോലി നല്‍കിയിട്ടില്ലായെന്നതാണ് സത്യം.
കുടുംബശ്രീയില്‍ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് നിയമനം നല്‍കിയെന്ന മീഡിയാവണ്‍ വാര്‍ത്തയോട് പ്രതികരിച്ച് മന്ത്രിയും, എക്സിക്യൂട്ടീവ് ഡയറക്ടറും പറഞ്ഞത് വാസ്തവവിരുദ്ധം. പ്രോഗ്രാം മാനേജര്‍ റാങ്ക് ലിസ്റ്റില്‍ മൂന്നാം റാങ്കുകാരിയായിരുന്ന ആര്യക്ക് ജോലി നല്‍കാതെ മറ്റൊരാളെ നിയമിച്ചുവെന്നതായിരുന്നു വാര്‍ത്ത. എന്നാല്‍ ആര്യ കുടുംബശ്രീയില്‍ ജോലിക്ക് കയറിയെന്നായിരുന്നു കെ.ടി ജലീലും,ഹരി കിഷോര്‍ ഐഎഎസും പറഞ്ഞത്.പക്ഷെ ആര്യക്ക് കുടുംബശ്രീ ഇതുവരെ ജോലി നല്‍കിയിട്ടില്ലായെന്നതാണ് സത്യം.
കേന്ദ്ര ക്യഷി മന്ത്രാലയത്തിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ അറ്റന്‍ഡന്‍സ് രജിസ്ട്രറാണിത്.വര്‍ഷങ്ങളായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആര്യ ജി നായര്‍ ആഗസ്റ്റ് 26,നും 28നും,29നും,30നും,31നും ജോലി ചെയ്തിട്ടുണ്ട്.ഇപ്പോഴും അതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുമുണ്ട്
Adjust Story Font
16