വിദ്യാലയങ്ങളില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് ഹൈക്കോടതി
വിദ്യാലയങ്ങളില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് ഹൈക്കോടതി
നിയമപരമല്ലാത്ത കാര്യങ്ങള്‍ നേടിയെടുക്കാനാണ് സമരങ്ങള്‍. പഠനത്തിന് പറ്റിയ അന്തരീക്ഷം നിലനിര്‍ത്താന്‍ പൊലീസ് സഹായിക്കണമെന്നും ഡിവിഷന്‍ ബഞ്ച്...
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരം വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. സമരത്തിന് മുന്‍കൈ എടുക്കുന്നവരെ പുറത്താക്കാന്‍ പ്രിന്‍സിപ്പലിനും കോളജ് അധികൃതര്‍ക്കും അധികാരമുണ്ടെന്നും ഡിവിഷന്‍ ബഞ്ച് വിധിച്ചു. പൊന്നാനി എം ഇ എസ് കോളജിലെ സമരവുമായി ബന്ധപ്പെട്ട കേസിലാണ് ചിഫ് ജസ്റ്റിസ് നാനാവതി പ്രസാദ് സിംഗ് ഉള്‍പ്പെട്ട ബഞ്ചിന്‍റെ വിധി.
സത്യഗ്രഹം, ധര്‍ണ, ഉപവാസം തുടങ്ങിയ സമരരൂപങ്ങള്‍ക്ക് ഭരണഘടനാ ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്ന് നിരീക്ഷിച്ചാണ് ഡിവിഷന്‍ ബഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇത്തരം സമരരൂപങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു സ്ഥാനവുമില്ല. രാഷ്ട്രീയമോ രാഷ്ട്രീയ പ്രവര്‍ത്തനമോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാടില്ല. രാഷ്ട്രീയം നര്‍ബന്ധമുള്ളവര്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്തുപോകണമെന്നും കോടതി പറഞ്ഞു.
നിയമപരമല്ലാത്ത കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള സമ്മര്‍ദമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമരങ്ങള്‍. ഇത്തരം സാഹചര്യങ്ങളില്‍ പഠനത്തിന് ഉതകുന്ന അന്തരീക്ഷം നിലനിര്‍ത്താന്‍ കോളജ് അധികൃതര്‍ക്ക് ഉത്തരവാദിത്തമുണ്ട്. കോളജ് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ പൊലീസ് വേണ്ട സഹായം നല്‍കണം. ധര്‍ണയോ സമരമോ അക്കാദമിക് അന്തരീക്ഷം ഇല്ലാതാക്കും വിധത്തിലുള്ള പ്രവര്‍ത്തനമോ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോളജ് അധികൃതര്‍ക്ക് അധികാരമുണ്ട്. അവരെ പുറത്താക്കാനും മടിക്കേണ്ടതില്ല.
സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പൊന്നാനി എംഇഎസ് കോളജിനകത്ത് സ്ഥാപിച്ച ബാനറുകളും പന്തലുകളും നീക്കം ചെയ്യണം. അവിടെ പഠനത്തിന് പറ്റിയ അന്തരീക്ഷം സൃഷ്ടിക്കുകയും വേണം. കോടതി ഉത്തരവനുസരിച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ഈ മാസം 16ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
Adjust Story Font
16