തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകില്ലെന്ന് എന്‍സിപി
തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകില്ലെന്ന് എന്‍സിപി
എൽ ഡി എഫിൽ സി പി ഐ യുടെ നിലപാടുകൾ പലപ്പോഴും ശത്രുക്കൾക്ക് ഗുണം ചെയ്യുന്നതാണെന്നും പീതാംബരൻ മാസ്റ്റർ . മന്ത്രി തെറ്റൊന്നും ചെയ്തിട്ടില്ല. സിപിഐയും ജനതാദളും മാത്രമാണ് എതിര്‍പ്പ്
രാജി ഉടനില്ലെന്ന നിലപാടിലുറച്ച് എൻസിപി. നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ മന്ത്രിയുടെ രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാവില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. എൽ ഡി എഫിൽ സി പി ഐ യുടെ നിലപാടുകൾ പലപ്പോഴും ശത്രുക്കൾക്ക് ഗുണം ചെയ്യുന്നതാണെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
മന്ത്രിയുടെ രാജിക്കാര്യം ചർച്ച ചെയ്ത എൽഡിഎഫ് യോഗത്തിൽ സി പി ഐ നിലപാടെടുത്തുവെന്നത് ശരിയാണ്. മന്ത്രിയുടെ ചില അഭിപ്രായപ്രകടനങ്ങളിൽ ജാതാ ദൾ ഉം അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ മറ്റ് ഘടകകക്ഷികൾ ആരും തന്നെ രാജിവെക്കണമെന്ന ഒരാവശ്യം ഉന്നയിച്ചിരുന്നില്ല .അത് കൊണ്ടു തന്നെ പാർട്ടി ഒറ്റപ്പെട്ടിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.എൻസിപി യോട് ആർക്കെങ്കിലും ശത്രുതയുണ്ടെന്ന് കരുതുന്നില്ല. എന്നാൽ സി പി ഐ യുടെ നിലപാടുകൾ പലപ്പോഴും ശത്രുക്കൾക്ക് ഗുണകരമാകുന്നുവെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
മന്ത്രി രാജി വെക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. അത് കൊണ്ട് തന്നെ ഇക്കാര്യം നാളത്തെയോഗത്തിൽ അജണ്ടയല്ല. ആർക്കും യോഗത്തിൽ പ്രശ്നം ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.ഹൈക്കോടതി പരാമർശം വരെയോ ശശീന്ദ്രൻ കുറ്റവിമുക്തനാവുന്നതു വരെയോ രാജി നീട്ടാനുള്ള നീക്കത്തിലാണ് എൻസിപി നേതൃത്വമെന്നാണ് കരുതുന്നത്.
Adjust Story Font
16