Quantcast

ജിഷ വധക്കേസ്: പ്രതിയുടെ സുഹൃത്തിനെ കണ്ടെത്തി

MediaOne Logo

admin

  • Published:

    10 May 2018 3:25 PM GMT

ജിഷ വധക്കേസ്: പ്രതിയുടെ സുഹൃത്തിനെ കണ്ടെത്തി
X

ജിഷ വധക്കേസ്: പ്രതിയുടെ സുഹൃത്തിനെ കണ്ടെത്തി

ജിഷ കൊലപാതക കേസിലെ പ്രതി അമിറുല്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുല്ല ഇസ്‍ലാമിനെ അസമില്‍ നിന്നു കണ്ടെത്തി.

ജിഷ കൊലപാതക കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുല്ല ഇസ്‍ലാമിനെ അസമില്‍ നിന്നു കണ്ടെത്തി. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത അനാറുല്ലയെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കി. കൊലപാതകം നടന്ന ദിവസം ഇയാള്‍ അമീറുല്‍ ഇസ്‍ലാമിനൊപ്പമുണ്ടായിരുന്നുവെന്ന് സമ്മതിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ ഉടന്‍ നാട്ടിലെത്തിക്കും. അനാറുല്ലയുടെ മാതാപിതാക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. കുട്ടിക്കാലത്ത് നാടുവിട്ടുപോയ അനാറുല്ല കഴിഞ്ഞമാസമാണ് തിരിച്ചുവന്നതെന്ന് മാതാപിതാക്കള്‍ അന്വേഷണസംഘത്തോട് പറഞ്ഞു. നാട്ടില്‍ കൃഷിപ്പണിയുമായി കുറച്ച് കാലമുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിന്‍റെ കാര്യത്തില്‍ അന്വേഷണസംഘം ആശയക്കുഴപ്പത്തിലാണ്. പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് തിങ്കളാഴ്ച കാക്കനാട് ജയിലില്‍ വെച്ച് നടക്കും. പ്രതി അമിറുല്‍ ഇസ്ലാമുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് അസാം സ്വദേശിയായ അനാറുല്ല. ഇയാള്‍ അമീറുല്‍ താമസിക്കുന്ന സ്ഥലത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു. പ്രതി അവസാനമായി മദ്യപിച്ചതും ഇയാള്‍ക്കൊപ്പമാണ്. ഈ സാഹചര്യത്തിലായിരുന്നു അനറുല്ലയ്ക്കായുള്ള തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജ്ജിതമാക്കിയത്. കൊച്ചി സിറ്റി പോലീസ് എസ് ഐ വി ഗോപകുമാറിന്‍രെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഇയാളെ തിരഞ്ഞ് ആസാമില്‍ എത്തിയത്.

പ്രതി പരസ്പര വിരുദ്ധമായ മൊഴി നല്കുന്ന സാഹചര്യത്തില്‍ ജിഷയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. പ്രതിയുമായി ജിഷയ്ക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നോ എന്ന് അറിയാനാണ് ചോദ്യം ചെയ്യല്‍. അതേസമയം പോലീസ് കണ്ടെടുത്ത ആയുധം കൊലയ്ക്ക് ഉപയോഗിച്ചതാണോ എന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. പ്രതിയെ നേരിട്ട് കൊണ്ടുവന്ന് കണ്ടെടുക്കേണ്ട ആയുധം പോലീസ് എത്തി കണ്ടെടുത്തത് പ്രോസിക്യൂഷന്‍ നടപടികളെ ദുര്‍ബലമാക്കുമെന്നും ആരോപണം ഉയരുന്നുണ്ട്. നാളെ പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കിട്ടുന്നതിന് പോലീസ് അപേക്ഷ സമര്‍പ്പിക്കും. തിരിച്ചറിയല്‍ പരേഡും നാളെ തന്നെ നടത്തിയേക്കും

TAGS :

Next Story