ഗോഡ്ഫാദര്‍ പ്രയോഗം: ബിജിമോള്‍ ഖേദം പ്രകടിപ്പിച്ചു
ഗോഡ്ഫാദര്‍ പ്രയോഗം: ബിജിമോള്‍ ഖേദം പ്രകടിപ്പിച്ചു
പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തിലാണ് ഖേദ പ്രകടനം.
ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ ഇഎസ് ബിജിമോള്‍ എംഎല്‍എ സിപിഐ നേതൃത്വത്തെ ഖേദം അറിയിച്ചു. അനൌപചാരിക സംഭാഷണത്തിലെ പരാമര്‍ശങ്ങളാണ് അഭിമുഖമായി അച്ചടിച്ചുവന്നതെന്ന് ബിജിമോള്‍ നേതൃത്വത്തിന് നല്‍കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. ബിജിമോളുടെ വിശദീകരണം സംസ്ഥാന കൌണ്‍സില്‍ ചര്‍ച്ച ചെയ്യും.
പാര്‍ട്ടിയില്‍ ഗോഡ്ഫാദര്‍മാരില്ലാത്തതുകൊണ്ടാണ് തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതെന്നായിരുന്നു ബിജിമോളുടേതായി ഒരു വാരികയില്‍ വന്ന അഭിമുഖത്തിലെ പരാമര്‍ശം. ഇക്കാര്യത്തില്‍ സിപിഐ നേതൃത്വം ബിജിമോളോട് വിശദീകരണം തേടിയിരുന്നു. വാരികയിലെ റിപ്പോര്‍ട്ടറുമായി നടത്തിയ അനൌപചാരിക സംഭാഷണം അഭിമുഖമായി അച്ചടിച്ചു വരുമെന്ന് പ്രതീക്ഷിച്ചില്ല. പരാമര്‍ശം പാര്‍ട്ടിയുടെ പ്രതിഛായ മോശമാക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. വിവാദത്തില്‍ നിരുപാധികം ഖേദിക്കുന്നുവെന്ന് ബിജിമോള്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. ബിജിമോളുടെ വിശദീകരണം സ്വീകരിക്കുന്ന കാര്യം സിപിഐ സംസ്ഥാന കൌണ്‍സിലില്‍ ചര്‍ച്ച ചെയ്യും.
ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് സിപിഐ പ്രതിനിധികളെ ഇന്നത്തെ സംസ്ഥാന എക്സിക്യുട്ടീവില്‍ തീരുമാനമായില്ല. സ്ഥാനങ്ങളുടെ വിഭജനത്തില്‍ സിപിഎമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലെ തീരുമാനങ്ങള്‍ സംസ്ഥാന എക്സിക്യുട്ടീവില്‍ റിപ്പോര്‍ട്ട് ചെയ്തു. വിഭജനം പൂര്‍ത്തിയായ ശേഷം പാര്‍ട്ടി പ്രതിനിധികളെ നിശ്ചയിക്കും. നാളെയും മറ്റന്നാളും സംസ്ഥാന കൌണ്‍സില്‍ യോഗവും തിരുവനന്തപുരത്ത് ചേരും.
Adjust Story Font
16